ഫണ്‍ ടൈം പ്രൊഡക്ഷൻസിന്‍റെ ചങ്കൂറ്റം നെന്മാറയില്‍

alternatetext

പുതുമുഖം സംഗീത് ശിവനെ നായകനാക്കി ഫണ്‍ ടൈം പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ സന്ദീപ് ശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചങ്കൂറ്റം എന്ന ചിത്രത്തിന്‍റെ പൂജാ കർമ്മം നെന്മാറ ജ്യോതിസ് റെസിഡൻസിയില്‍ വെച്ച്‌ നിർവഹിച്ചു.ആലത്തൂർ എസ്‌എച്ച്‌ഒടിഎൻ ഉണ്ണികൃഷ്ണൻ ഭദ്രദീപം തെളിച്ച്‌ ചടങ്ങിന് തുടക്കം കുറിച്ചു. ചന്ദ്രൻ ചാമി ഛായാഗ്രഹണം നിർവഹിക്കുന്നു.

alternatetext

സംഗീതം-കൃഷ്ണരാജ്, എഡിറ്റർ-രാജേഷ് രാജേന്ദ്രൻ, പ്രൊഡക്ഷൻസ് കണ്‍ട്രോളർ-ചെന്താമരാക്ഷൻ, കല-നാഥൻ മണ്ണൂർ, മേക്കപ്പ്-സുധാകരൻ, കോസ്റ്റ്യൂംസ്-രാധാകൃഷ്ണൻ, സ്റ്റില്‍സ്-രാമദാസ് മാത്തൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഹക്കീംഷാ, പിആർഒ-എ.എസ്. ദിനേശ്.