alternatetext

കലന്തൻ ബഷീർ രചനയും സംവിധാനവും നിർവഹിച്ച ജാനകിക്കാട് പോലീസ് സ്റ്റേഷൻ എന്ന ഷോർട്ട് മൂവി യുടെ പ്രകാശന കർമ്മം നടന്നു.

alternatetext
alternatetext

കലന്തൻ ബഷീർ രചനയും സംവിധാനവും നിർവഹിച്ച ജാനകിക്കാട് പോലീസ് സ്റ്റേഷൻ എന്ന ഷോർട്ട് മൂവി യുടെ പ്രകാശന കർമ്മം നടന്നു.

alternatetext

നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആന്റി കറപ്ഷൻ ഫോഴ്സ് കേരള പോലീസിന്റെ സഹായത്തോടെ നിർമ്മിച്ച ചിത്രമാണിത്. ശ്രീജിത്ത് നായർ ഡി ഒ പി കൈകാര്യം ചെയ്തിരിക്കുന്നു.

പ്രമുഖ താരങ്ങളായ ശ്രീ മമ്മൂട്ടി, ശ്രീ.മോഹൻലാൽ, ദിലീപ്, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ,
ടോവിനോ തോമസ്, ആസിഫ് അലി, രമേശ് പിഷാരടി എന്നിവരുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് ഷോർട്ട് മൂവി റിലീസ് ചെയ്തത്. മനോരമ മ്യൂസിക്കിലൂടെ കാണുവാൻ കഴിയും.

ഡ്രഗ്സ്സ് മാഫിയയ്ക്ക് അടിമയാകുന്ന യുവതലമുറയുടെ കുടുംബ ബന്ധങ്ങളിൽ വലിയ ആഘാതത്തിൽ ഏൽക്കുന്ന മുറിവുകളാണ് ചിത്രത്തിന് ഇതിവൃത്തം. ഇമോഷണൽ ത്രില്ലർ ജോണറിലാണ് കഥ പറഞ്ഞിരിക്കുന്നത്. നിരവധി വൈകാരിക മുഹൂർത്തങ്ങൾ കൊണ്ട് പ്രേക്ഷകരുടെ മനസ്സിനെ പിടിച്ചുലക്കുന്ന ഷോർട്ട് മൂവിയാണിത്.

അഡ്വക്കറ്റ് ഡോ.കെ വിജയരാഘവൻ( നാഷണൽ ചെയർമാൻ എൻ എച് ആർ എ സി എഫ് ) ശ്രീ.
പുട്ട വിമലാദിത്യ ഐപിഎസ്
(ഡി ഐ ജി & കമ്മീഷണർ ഓഫ് പോലീസ്, കൊച്ചി സിറ്റി)
ശ്രീ പി.രാജ് കുമാർ (അസിസ്റ്റന്റ് കമ്മീഷൻ ഓഫ് പോലീസ് )
ശ്രീ വിനോദ് കുമാർ മോട്ടോർ (വെഹിക്കിൾ ഇൻസ്പെക്ടർ) എൻ എം ബാദുഷ (സിനിമ നിർമാതാവ് ) തുടങ്ങി സിനിമാരംഗത്തെ പ്രമുഖരും പങ്കെടുത്തു.

എഡിറ്റിംഗ് ബെൻ ഷെറിൻ. ബി. മ്യൂസിക് പ്രദീപ് ടോം.
അഭിനേതാക്കൾ സി ആർ സലിം,ടോഷ് ക്രിസ്റ്റി, ബാലാജി ശർമ, ബാലൻ പാറക്കൽ, കലന്തൻ ബഷീർ, ബെൻ ഷെറിൻ. അജിതൻ, നുജൂമ്, അശോക് കൃഷ്ണ, സന്തോഷ് വയനാട്, നാരായണൻ പന്തിരിക്കര, അൻമോക്സ് എയ്ഞ്ചൽ, ജിമ്മി ജസ്, ബഷീർ കോട്ടപ്പുറം, എമിർ സിയ സഹീർ, എഎൻവി എന്നിവർ അഭിനയിച്ചിരിക്കുന്നു.
പി ആർ ഒ എം കെ ഷെജിൻ.