മനോജ് കെ. ജയന്റെയും ഉര്‍വശിയുടേയും മകള്‍ ‘കുഞ്ഞാറ്റ’ സിനിമയിലേക്ക്, ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

alternatetext

കൊച്ചി : മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകള്‍ കുഞ്ഞാറ്റയെന്ന തേജലക്ഷ്മി സിനിമയിലേക്ക്. ‘സുന്ദരിയായവള്‍ സ്റ്റെല്ല’ എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞാറ്റയുടെ അരങ്ങേറ്റം.

alternatetext

സർജാനോ ഖാലിദ് നായകനാകുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും നവാഗതനായ ബിനു പീറ്റർ ആണ്. ഇക്ക പ്രോഡക്ഷൻസിൻറെ ബാനറില്‍ മുഹമ്മദ് സാലിയാണ് നിർമാണം.

സമൂഹമാധ്യമങ്ങളില്‍ സജീവമായ കുഞ്ഞാറ്റയുടെ റീലുകളും ടിക് ടോക് വിഡിയോകളും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. യു.കെയില്‍ ഉപരി പഠനം നടത്തിയ കുഞ്ഞാറ്റ വൈകാതെ സിനിമയിലെത്തുമെന്ന് നേരത്തെ സൂചന നല്‍കിയിരുന്നു. ഉർവശിയും മനോജ് കെ. ജയനും ഇക്കാര്യം ചില അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു.



ലൈൻ പ്രൊഡ്യൂസർ: അലക്സ് ഇ. കുര്യൻ, ഛായാഗ്രഹണം: അനുരുദ്ധ് അനീഷ്, സംഗീതം: ശ്രീനാഥ് ശിവശങ്കരൻ, എഡിറ്റിങ്: സാഗർ ദാസ്, പ്രൊഡക്ഷൻ കണ്‍ട്രോളർ: ഇഖ്ബാല്‍ പാനായികുളം, ആർട്ട്: സജീഷ് താമരശേരി, മേക്കപ്പ്: ലിബിൻ മോഹനൻ, കോസ്റ്റ്യൂം: സമീറ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കുടമാളൂർ രാജാജി, ഡിസൈൻസ്: കോളിൻസ് ലിയോഫില്‍, പിആർഒ: ആതിര ദില്‍ജിത്ത്.