ജിയെൻ കൃഷ്ണകുമാറും മുരളി ഗോപിയും വീണ്ടും ഒന്നിക്കുന്നു

alternatetext

മാർക്ക് ആന്റണിക്ക് ശേഷം മിനിസ്റ്റുഡിയോ ഒരുക്കുന്ന ചിത്രത്തില്‍, ആര്യയും സംവിധായകൻ ജിയെൻ കൃഷ്ണകുമാറും ഒരുമിക്കുന്നു.

alternatetext

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റില്‍ തിങ്കളാഴ്ച നടക്കും. മുരളി ഗോപിയുടെ തിരക്കഥയില്‍ മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തില്‍ ആര്യയും, മലയാളം, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലെ നിരവധി താരങ്ങളും അണി നിരക്കുന്നു.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിന്റെ മോഹൻലാലും ജനപ്രിയ നായകൻ ദിലീപും തന്റെ സോഷ്യല്‍ മീഡിയയിലൂടെ അവതരിപ്പിക്കും. മിനി സ്റ്റുഡിയോയുടെ ബാനറില്‍ വിനോദ് കുമാർ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അജനീഷ് ലോകനാഥ് ആണ്.

ഇന്ദ്രൻസ്, മുരളി ഗോപി, ദേവ് മോഹൻ, അപ്പാനി ശരത്, വിജയരാഘവൻ, നിഖില വിമല്‍, ശാന്തി, റെജീന കാസാൻഡ്ര, സാഗർ സൂര്യ, പുഷ്പ സിനിമയിലെ സുനില്‍, അജയ്, കന്നഡ താരം അച്യുത് കുമാർ എന്നീ നിരവധി താരനിര ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം: എസ്. യുവ, എഡിറ്റർ: രോഹിത് വി.എസ്. വാരിയത്ത്, സംഗീതം: ബി. അജനീഷ് ലോക്നാഥ്, പ്രൊഡക്ഷൻ ഡിസൈനർ: രഞ്ജിത്ത് കോതേരി, ആക്ഷൻ ഡയറക്ടർ: ആർ. ശക്തി ശരവണൻ, വിഎഫ്‌എക്സ് ഡയറക്ടർ: ബിനോയ് സദാശിവൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെയിൻ പോള്‍, പ്രൊഡക്ഷൻ കണ്‍ട്രോളർ: പ്രണവ് മോഹൻ, മേക്കപ്പ്: ബൈജു എസ്, ശബ്ദമിശ്രണം: വിഷ്ണു പി.സി, സൗണ്ട് ഡിസൈൻ: അരുണ്‍ എസ്. മണി, ഗാനരചന, ആലാപനം: മുരളി ഗോപി, കളറിസ്റ്റ്: ശിവശങ്കർ, വിബി2എച്ച്‌, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഭില്‍ ആനന്ദ് എം.ടി, ഫിനാൻസ് കണ്‍ട്രോളർ: എം.എസ്. അരുണ്‍, വിഎഫ്‌എക്സ്: ടിഎംഇഎഫ്‌എക്സ്, കോസ്റ്റ്യൂം: അരുണ്‍ മനോഹർ, സ്റ്റില്‍സ്: റിഷ്ലാല്‍ ഉണ്ണികൃഷ്ണൻ, മാർക്കറ്റിങ് ആൻഡ് അഡ്വർടൈസിങ്: ബ്രിങ് ഫോർത്ത്.