alternatetext

‘കട്ടപ്പനയിലെ ഋത്വിക് റോഷന്’ ശേഷം നാദിര്‍ഷ- വിഷ്ണു ഉണ്ണികൃഷ്ണൻ ടീം വീണ്ടും ഒന്നിക്കുന്നു

alternatetext
alternatetext

സിനിമാനടനാകാൻ ആഗ്രഹിച്ച്‌ നടക്കുന്നൊരു യുവാവിന്റെ ജീവിതം പറഞ്ഞ ‘കട്ടപ്പനയിലെ ഋത്വിക് റോഷനി’ലൂടെ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച നാദിർഷ, വിഷ്ണു ഉണ്ണികൃഷ്ണൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജ നടന്നു.

alternatetext

നാദിർഷയുടെ സംവിധാനത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായെത്തുന്ന ചിത്രത്തിന് ‘മാജിക് മഷ്റൂംസ് ഫ്രം കഞ്ഞിക്കുഴി’ എന്നാണ് പേര്. സിനിമയുടെ ഫസ്റ്റ് ക്ലാപ്പ് ഹരിശ്രീ അശോകൻ നിർവ്വഹിച്ചു. സ്വിച്ച്‌ ഓണ്‍ കർമം സിനിമയുടെ നിർമാതാവ് അഷ്റഫ് പിലാക്കല്‍ നിർവ്വഹിച്ചു.

അക്ഷയ ഉദയകുമാറാണ് ടോട്ടല്‍ ഫണ്‍ ഫില്‍ഡ് എന്റർടെയ്നറായി എത്തുന്ന ചിത്രത്തില്‍ നായിക. ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, ജോണി ആന്റണി, ബിജുകുട്ടൻ, സിദ്ധാർത്ഥ് ഭരതൻ, പ്രമോദ് വെളിയനാട്, ബോബി കുര്യൻ, ശാന്തിവിള ദിനേശ്, അരുണ്‍ പുനലൂർ, മീനാക്ഷി ദിനേശ്, മനീഷ കെ.എസ്., പൂജ മോഹൻരാജ്, ആല്‍ബിൻ, ഷമീർ ഖാൻ, ത്രേസ്യാമ്മ, സുഫിയാൻ, ആലിസ് പോള്‍ തുടങ്ങിയവർ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

മഞ്ചാടി ക്രിയേഷൻസിന്റെ ബാനറില്‍ അഷ്റഫ് പിലാക്കല്‍ നിർമിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ആകാശ് ദേവാണ്. ഛായാഗ്രഹണം: സുജിത്ത് വാസുദേവ്, എഡിറ്റർ: ജോണ്‍കുട്ടി, പ്രൊഡക്ഷൻ ഡിസൈനർ: എം. ബാവ, സംഗീതം: നാദിർഷ, ഗാനരചന: ബി.കെ. ഹരിനാരായണൻ, സന്തോഷ് വർമ്മ, രാജീവ് ആലുങ്കല്‍, രാജീവ് ഗോവിന്ദൻ, യദുകൃഷ്ണൻ ആർ, പശ്ചാത്തല സംഗീതം: മണികണ്ഠൻ അയ്യപ്പ, മേക്കപ്പ്: പി.വി. ശങ്കർ, കോസ്റ്റ്യൂം: ദീപ്തി അനുരാഗ്, സ്റ്റൈലിസ്റ്റ്: നരസിംഹ സ്വാമി, ചീഫ് അസോസിയേറ്റ്: ഷൈനു ചന്ദ്രഹാസ്, പ്രോജക്‌ട് ഡിസൈനർ: രജീഷ് പത്താംകുളം, പ്രൊഡക്ഷൻ കണ്‍ട്രോളർ: ജിനു പി.കെ, ഫിനാൻസ് കണ്‍ട്രോളർ സിറാജ് മൂണ്‍ബീം, സ്റ്റില്‍സ്: അജി മസ്കറ്റ്, വിഎഫ്‌എക്സ്: പിക്ടോറിയല്‍ എഫ്‌എക്സ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പിആർഒ: വാഴൂർ ജോസ്, ആതിര ദില്‍ജിത്ത്.