alternatetext

സാമ്ബ്രാണി പെണ്‍തിരി ഗാനവുമായി അനശ്വരയുടെ ബന്ധുമിത്രാദികള്‍

alternatetext
alternatetext

അനശ്വര രാജൻ നായികയാവുന്ന വ്യസനസമേതം ബന്ധുമിത്രാദികള്‍ എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. ‘സാമ്ബ്രാണി പെണ്‍തിരി..’ എന്നു തുടങ്ങുന്ന വിനായക് ശശികുമാറിന്റെ വരികള്‍ക്ക് അങ്കിത് മേനോനാണ് സംഗീതം .

alternatetext

വുള്‍ഫ്, തല, അന്താക്ഷരി, ജയ ജയ ജയ ജയ ഹേ, വാഴ, ഗുരുവായൂരമ്ബലനടയില്‍ തുടങ്ങിയ ചിത്രങ്ങളിലെ പോലെ ഏറെ വ്യത്യസ്തമായ ഗാനവുമായാണ് ഇത്തവണയും അങ്കിത് മേനോൻ . ‘സാമ്ബ്രാണി പെണ്‍തിരി..’ ഗാനം ആലപിച്ചത് അങ്കിത് മേനോനും അദീഫ് മുഹമ്മദും ചേർന്നാണ്.എസ് . വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍
മല്ലിക സുകുമാരൻ , ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുണ്‍ കുമാർ, അശ്വതി ചന്ദ് കിഷോർ എന്നിവരാണ് മറ്റ് താരങ്ങള്‍. വാഴ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത‌ നിർമ്മാണ കമ്ബനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച്‌ വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്നാണ് നിർമ്മാണം.പി.ആർ. ഒ എ. എസ്. ദിനേശ്.