alternatetext

കാത്തിരിപ്പിന് അവസാനം; ഹൊറര്‍ റൊമാന്റിക് ത്രില്ലറുമായി പ്രഭാസ്, ‘രാജാസാബ്’ റിലീസ് ഡേറ്റ് പുറത്ത്

alternatetext
alternatetext

പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഒട്ടേറെ അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും ഒടുവില്‍ പ്രഭാസ് ചിത്രം ‘രാജാസാബി’ന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ട് അണിയറപ്രവർത്തകർ.

alternatetext

ഡിസംബർ അഞ്ചിനാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്. റിലീസിന് മുമ്ബേ ആകാംക്ഷയുണർത്തിക്കൊണ്ട് ചിത്രത്തിന്റെ ടീസർ ജൂണ്‍ 16-ന് പുറത്തിറങ്ങും.

സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലും കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു വേഷപ്പകർച്ചയിലാണ് ചിത്രത്തില്‍ പ്രഭാസ് എത്താൻ ഒരുങ്ങുന്നത്. ഏവരേയും അതിശയിപ്പിക്കുന്ന അമാനുഷിക ഘടകങ്ങളും ചില മിത്തുകളും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട് എത്തുന്ന ഹൊറർ എന്റർടെയ്നറായ ‘രാജാസാബ്’, ‘ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ’ എന്ന ടാഗ് ലൈനുമായാണ് എത്തുന്നത് എന്നതിനാല്‍ തന്നെ പ്രേക്ഷകരേവരും ഏറെ ആകാംക്ഷയിലാണ്. അമാനുഷികമായ ചില ത്രില്ലിങ് നിമിഷങ്ങളും പ്രണയംനിറച്ച രംഗങ്ങളും അതിരുകളില്ലാത്ത സിനിമാറ്റിക് അനുഭവവും ചിത്രം പ്രേക്ഷകർക്കായി കാത്തുവെച്ചിട്ടുണ്ടെന്നാണ് അണിയറപ്രവർത്തകരുടെ വാക്കുകള്‍.

‘രാജാസാബ്’ പൊങ്കല്‍ സ്പെഷല്‍ പോസ്റ്റർ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു. കൂടാതെ പ്രഭാസിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തിറങ്ങിയ ‘രാജാസാബ്’ മോഷൻ പോസ്റ്റർ സോഷ്യല്‍ മീഡിയയില്‍ തരംഗമായിമാറിയിരുന്നു. ആദ്യ ഗ്ലിംപ്സ് വീഡിയോയും ഏവരും ഏറ്റെടുത്തിരുന്നു. ഫാമിലി എന്റർടെയ്നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാന്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകള്‍ക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘രാജാ സാബ്’.

മാളവിക മോഹനനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. വേറിട്ടൊരു ഹൊറർ റൊമാന്റിക് കോമഡിയാണ് ചിത്രമെന്നാണ് സൂചന. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന ‘രാജാസാബ്’ പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ വ്യത്യസ്തമായൊരു ഒരുദൃശ്യവിസ്മയമായാണ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് അറിയാനാകുന്നത്. നിധി അഗർവാള്‍, റിഥി കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

വിവേക് കുച്ചിബോട്ലയാണ് സഹനിർമാതാവ്. ഒരു റിബല്‍ മാസ് ഫെസ്റ്റിവല്‍ തന്നെയാകും ചിത്രമെന്നാണ് അണിയറപ്രവർത്തകരുടെ സാക്ഷ്യം. ഇന്ത്യൻ സിനിമയുടെ ഒരു ബ്ലോക്ക്ബസ്റ്റർ സീസണായ ഡിസംബറില്‍ ‘രാജാസാബ്’ ഒരു ഗെയിംചേഞ്ചർ തന്നെയായിരിക്കുമെന്നാണ് ഏവരുടേയും കണക്കുകൂട്ടല്‍. തമൻ എസ്. സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കാർത്തിക് പളനിയാണ്.

ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മണ്‍ മാസ്റ്റേഴ്സ്, കിംഗ് സോളമൻ, വിഎഫ്‌എക്സ്: ബാഹുബലി ഫെയിം ആർ.സി. കമല്‍ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ്.എൻ.കെ, പിആർഒ: ആതിര ദില്‍ജിത്ത്.