
ഷൈൻ ടോം ചാക്കോ നായകനാകുന്ന ‘ദി പ്രൊട്ടക്ടർ’ റിലീസ് അനൗണ്‍സ്മെന്റ് പോസ്റ്റർ പുറത്ത്. ജൂണ്‍ 13-നാണ് ചിത്രത്തിന്റെ റിലീസ്.

പോലീസ് വേഷത്തിലാണ് ഷൈൻ എത്തുന്നത്. അമ്ബാട്ട് ഫിലിംസിന്റെ ബാനറില്‍ റോബിൻസ് മാത്യു നിർമിച്ച് ജി.എം. മനു സംവിധാനം നിർവഹിക്കുന്നതാണ് ചിത്രം.
‘നിങ്ങളില്‍ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന ബൈബിള്‍ വാചകം ടാഗ് ലൈനാക്കിയായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരുന്നത്. ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി നില്‍ക്കുന്ന ഷൈനിന്റെ ചിത്രമാണ് പോസ്റ്ററിലുണ്ടായിരുന്നത്. സഹസംവിധായകനായി സിനിമയിലെത്തി, ചെറിയവേഷങ്ങളില്‍നിന്ന് നായകനടനിലേക്ക് ചുവടുമാറ്റിയ ഷൈൻ ഇതിനകം ഒട്ടേറെ വ്യത്യസ്ത വേഷങ്ങളില്‍ സിനിമകളില്‍ എത്തിയിട്ടുണ്ട്. ഇക്കുറിയും നായകവേഷത്തില്‍ ഞെട്ടിക്കാനാണ് താരത്തിന്റെ വരവ് എന്നാണ് സൂചന.
റിലീസ് അനൗണ്‍സ്മെന്റ് പോസ്റ്ററില്‍ സിനിമയിലെ പ്രധാന താരങ്ങളെയെല്ലാം കാണിച്ചിട്ടുണ്ട്. തലൈവാസല്‍ വിജയ്, മൊട്ട രാജേന്ദ്രൻ, സുധീർ കരമന, മണിക്കുട്ടൻ, ശിവജി ഗുരുവായൂർ, ബോബൻ ആലംമൂടൻ, ഉണ്ണിരാജ, ഡയാന, കാജല്‍ ജോണ്‍സണ്‍, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അജേഷ് ആന്റണിയാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്.
ഛായാഗ്രഹണം: രജീഷ് രാമൻ, എഡിറ്റർ: താഹിർ ഹംസ, സംഗീതസംവിധാനം: ജിനോഷ് ആൻറണി, ബിജിഎം: സെജോ ജോണ്‍, കലാസംവിധാനം: സജിത്ത് മുണ്ടയാട്, കോസ്റ്റ്യൂം: അഫ്സല്‍ മുഹമ്മദ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, സ്റ്റണ്ട്: മാഫിയ ശശി, നൃത്തസംവിധാനം: രേഖ മാസ്റ്റർ, പ്രൊഡക്ഷൻ കണ്‍ട്രോളർ: ഷാജി കവനാട്ട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നസീർ കരന്തൂർ, ഗാനരചന: റോബിൻസ് അമ്ബാട്ട്, സ്റ്റില്‍സ്: ജോഷി അറവക്കല്‍, വിതരണം: അമ്ബാട്ട് ഫിലിംസ്, ഡിസൈൻ: പ്ലാൻ 3, പിആർഒ: വാഴൂർ ജോസ്, ആതിര ദില്‍ജിത്ത്.




