കമല്‍ഹാസൻ വീണ്ടും മലയാളത്തില്‍ മടങ്ങി വരവ് ജോജു ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ, പ്രതികരിച്ച്‌ സൂപ്പര്‍ താരം

alternatetext

സിനിമ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കമല്‍ഹാസൻ- മണിരത്നം ചിത്രമാണ് തഗ് ലൈഫ്. ചിത്രത്തില്‍ മലയാളി താരമായ ജോജു ജോർജും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

alternatetext

അടുത്തിടെ ജോർജുവിനെ കുറിച്ച്‌ കമല്‍ഹാസൻ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായിരുന്നു. ഇരട്ടയെന്ന സിനിമയിലാണ് ജോജുവിനെ കാണുന്നതെന്നും അദ്ദേഹത്തിന്റെ അഭിനയം കണ്ട് തനിക്ക് അസൂയ തോന്നിയെന്നുമാണ് കമല്‍ പറഞ്ഞത്.

ഇതിന് പിന്നാലെ ഈ വാക്കുകള്‍ക്ക് നന്ദി അറിയിച്ച്‌ ജോജുവും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ജോജു സംവിധാനം ചെയ്യുന്ന അടുത്ത സിനിമയില്‍ അഭിനയിക്കുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് കമല്‍ഹാസൻ. തിരുവനന്തപുരത്ത് നടന്ന് തഗ് ലെെഫിന്റെ വാർത്താസമ്മേളനത്തിലാണ് കമല്‍ പ്രതികരിച്ചത്.

‘ജോജു ഒരു നല്ല നടൻ മാത്രമല്ല നല്ല സംവിധായകൻ കൂടിയാണ്. അദ്ദേഹം സംവിധാനം ചെയ്ത ‘പണി’യെന്ന സിനിമ വളരെ പ്രശംസ നേടിയിരുന്നു. അങ്ങനെയാണെങ്കില്‍ ജോജുവിന്റെ അടുത്ത ചിത്രത്തില്‍ കമല്‍ സാർ കാണുമോ?’,- എന്നാണ് ഒരു മാദ്ധ്യമപ്രവർത്തകൻ ചോദിച്ചത്. ജോജു വിളിച്ചാല്‍ താൻ തീർച്ചയായും ആ സിനിമയുടെ ഭാഗം ആകുമെന്നായിരുന്നു കമലിന്റെ മറുപടി. എന്റെ പണി കളയല്ലേയെന്നും അപ്പോള്‍ തമാശ രൂപത്തില്‍ ജോജു പറയുന്നുണ്ട്.

രാജ്കമല്‍ ഫിലിംസ് ഇന്റർനാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ. മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ‘തഗ് ലെെഫ്’ നിർമ്മിക്കുന്നത്. സിലമ്ബരശൻ, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വൻ, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. അടുത്തമാസം അഞ്ചിനാണ് ചിത്രം റീലിസ് ചെയ്യുന്നത്. മണിരത്നത്തിനൊപ്പം സംഗീതസംവിധായകൻ എ.ആർ റഹ്മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണിരത്നം ചിത്രത്തില്‍ പ്രവർത്തിച്ചിട്ടുള്ള രവി കെ. ചന്ദ്രനാണ് ഛായാഗ്രാഹകൻ. ആക്ഷൻ കൊറിയോഗ്രാഫർ: അൻപറിവ് മാസ്റ്റേഴ്സ്.