ധ്യാനിന്റെ ഒരു വടക്കൻ തേരോട്ടം ടീസര്‍

alternatetext

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന “ഒരു വടക്കൻ തേരോട്ടം” എന്ന ചിത്രത്തിന്റെ രണ്ടാം ടീസർ റിലീസ് ചെയ്തു.

alternatetext

ധ്യാനിന്റെ സ്ഥിരം സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഒരു പുതുമ ഫീല്‍ ചെയ്യുന്ന ഫാമിലി എന്റർടെയ്നറാണ് “ഒരു വടക്കൻ തേരോട്ടം.
നിത്യ ഹരിത നായകൻ എന്ന ചിത്രത്തിന് ശേഷം ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍

ദില്‍ന രാമകൃഷ്ണൻ , മാളവിക മേനോൻ എന്നിവരാണ് നായികമാർ, സുധീർ പറവൂർ, ധർമ്മജൻ ബോള്‍ഗാട്ടി, സലിം ഹസൻ, വിജയകുമാർ, ദിലീപ് മേനോൻ , കോഴിക്കോട് നാരായണൻ നായർ, ദിനേശ് പണിക്കർ , തെലുങ് താരം ആനന്ദ്, തമിഴ് താരം രാജ് കപൂർ എന്നിവർ അണിനിരക്കുന്നു. ഛായാഗ്രഹണം പവി കെ. പവൻ നിർവഹിക്കുന്നു.ഓപ്പണ്‍ ആർട്ട് ക്രിയേഷൻസ് ൻ്റെ ബാനറില്‍ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ
കഥ തിരക്കഥ സംഭാഷണം നവാഗതനായ സനു അശോക് എഴുതുന്നു.വിതരണം-ഡ്രീം ബിഗ് ഫിലിംസ്,പി .ആർ. ഒ -എ എസ് ദിനേശ്.