alternatetext

ദിലീഷ് പോത്തൻ- റോഷൻ മാത്യു ചിത്രം ‘റോന്ത്’ന്റെ ടീസര്‍ പുറത്ത്

alternatetext
alternatetext

ഓഫീസർ ഓണ്‍ ഡ്യൂട്ടി എന്ന സിനിമക്ക് ശേഷം ഷാഹി കബീർ തിരക്കഥ എഴുതി സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ മലയാള ചിത്രമായ ‘റോന്ത്’ന്റെ ടീസർ പുറത്ത്.

alternatetext

ദിലീഷ് പോത്തനും റോഷൻ മാത്യുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജോസഫ്, നായാട്ട്, ഓഫീസർ ഓണ്‍ ഡ്യൂട്ടി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാഹി കബീർ തിരക്കഥയൊരുക്കുന്ന ചിത്രമാണ് റോന്ത്. കൂടാതെ ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിന് ശേഷമുള്ള രണ്ടാമത്തെ ചിത്രമാണ് ഷാഹി സംവിധാനം ചെയ്യുന്നത്.

രാത്രി പട്രോളിനിറങ്ങുന്ന രണ്ട് പോലീസുകാരില്‍, എസ്.ഐ വേഷത്തിലെത്തുന്ന ദിലീഷ് പോത്തന്റെ ഉപദേശങ്ങളെ ഇഷ്ടപ്പെടാത്ത ജൂനിയറായ പോലീസ് ഡ്രൈവറാണ് റോഷൻ മാത്യു. എടുത്തുചാട്ടമല്ല നിരീക്ഷണ പാഠമാണ് ഒരു പോലീസുകാരന് ഏറ്റവുമാദ്യം വേണ്ടതെന്ന് യോഹന്നാൻ പറയുമ്ബോള്‍ ദീനനാഥിന് അത് രസിക്കുന്നില്ലെന്ന് ടീസറില്‍ നിന്നും മനസിലാക്കാം. ഔദ്യോഗിക ജീവിതത്തിന്റെ ഉള്ളറകള്‍ തുറന്നു കാണിക്കുന്ന ടീസർ പുറത്തിറക്കിയിരിക്കുയാണ് ഷാഹി കബീർ ചിത്രം റോന്ത്.