‘തലയും പിള്ളേരും’ ജൂണ്‍ 6ന് എത്തും

alternatetext

മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രം ഛോട്ടോ മുംബൈ ജൂണ്‍ 6 ന് റീ റിലീസ് ചെയ്യും. അൻവർ റഷീദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വാസ്കോഡാ ഗാമയായി മോഹൻലാല്‍ നിറഞ്ഞാടിയിരുന്നു.

alternatetext

മോഹൻലാലിന്റെ 65-ാം ജന്മദിനമായ മേയ് 21 ന് റീ – റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക കാരണത്താല്‍ നടന്നില്ല. ദേവദൂതനി നുശേഷം ഹൈ സ്റ്റുഡിയോസ് ആണ് സിനിമ ഫോർ കെ ഡോള്‍ബി അറ്റ്മോസില്‍ റീമാസ്റ്ററിംഗ് ചെയ്യുന്നത്. ഭാവന, കലാഭവൻ മണി, വിനായകൻ, ജഗതി, രാജൻ പി ദേവ്, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്കുമാർ തുടങ്ങിയവരും ഛോട്ടാ മുംബൈയില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു. ബെന്നി പി. നായരമ്ബലം ആണ് രചന. മണിയൻപിള്ള രാജു ആണ് ചിത്രത്തിന്റെ നിർമ്മാതാവ്.