
ഇന്ത്യയുടെ മിസൈല്‍ മാൻ എന്നറിയപ്പെടുന്ന ഡോ. എപിജെ അബ്ദുല്‍ കലാമിന്‍റെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡ് സിനിമയൊരുങ്ങുന്നു.’ആദി പുരുഷ്’ സംവിധാനം ചെയ്ത ഓം റൗട്ട് ആണ് സംവിധാനം. ധനുഷ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. കലാം: ദ് മിസൈല്‍ മാൻ ഓഫ് ഇന്ത്യ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ അനൗണ്‍സ്‌മെന്‍റ് കാൻസ് ഫെസ്റ്റിവലില്‍ വച്ചു നടന്നു.

രാമേശ്വരത്ത് നിന്ന് രാഷ്ട്രപതി ഭവനിലേക്ക്. ഒരു ഇതിഹാസത്തിന്‍റെ യാത്ര ആരംഭിക്കുന്നു, എന്ന ക്യാപ്ഷനോടെയാണ് നിർമാതാക്കള്‍ പോസ്റ്റർ പങ്കുവെച്ചത്.
അഭിഷേക് അഗർവാള്‍ ആർട്സ്, എകെ എന്‍റർടെയ്ന്മെന്‍റ്സ്, ടി സീരിസിന്‍റെ ബാനറില്‍ അഭിഷേക് അഗർവാള്‍, അനില്‍ ശുങ്കര, ഭൂഷണ്‍ കുമാർ, കൃഷ്ണൻ കുമാർ എന്നിവരാണ് സിനിമ നിർമിക്കുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങിയ ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുക.
ആദിപുരുഷ്, തൻഹാജി തുടങ്ങിയ ബ്രഹ്മാണ്ഡ സിനിമകളൊരുക്കിയ സംവിധായകനാണ് ഓം റൗട്ട്. പ്രഭാസ് നായകനായെത്തിയ ‘ആദിപുരുഷി’ന് വളരെ മോശം പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. മേക്കിംഗിന്‍റെ പേരിലും പ്രകടനങ്ങളുടെ പേരിലും വലിയ വിമർശനങ്ങളായിരുന്നു സിനിമ ഏറ്റുവാങ്ങിയത്.




