alternatetext

‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ ചിത്രത്തിൻ്റെ ട്രെയ്‌ലര്‍ റീലിസ് ചെയ്തു

alternatetext
alternatetext

ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ സിനിമയാണ് ‘ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍’. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് സിനിമ നിര്‍മ്മിക്കുന്നത്.

alternatetext

ഇപ്പോഴിതാ ചിത്രത്തിന്റെട്രെയ്‌ലര്‍ എത്തി. ചിത്രം ഈ മാസം 23 നാണ് തിയറ്ററുകളില്‍ എത്തുക. 2.05 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്.

ചിത്രം സംവിധാനം ചെയ്യുന്നത് രാഹുല്‍ ജി, ഇന്ദ്രനീല്‍ ജി കെ എന്നിവരാണ്. പ്രേം അക്കുടി, ശ്രായന്തി എന്നിവരാണ് ഛായാഗ്രാഹകര്‍. മിസ്റ്ററി കോമഡി ത്രില്ലറായി അവതരിപ്പിക്കുന്ന ഡിറ്റക്ടീവ് ഉജ്ജ്വലനില്‍ നായകനായെത്തുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. സിജു വില്‍സന്‍, കോട്ടയം നസീര്‍, നിര്‍മല്‍ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമ ജി നായര്‍ എന്നിവരും അമീന്‍ നിഹാല്‍, നിബ്രാസ്, ഷഹബാസ് തുടങ്ങി ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. പട്ടാമ്ബി, ഷൊര്‍ണൂര്‍, കൊല്ലങ്കോട്, നെന്മാറ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നിരിക്കുന്നത്.

കലാസംവിധാനം – കോയ, മേക്കപ്പ് – ഷാജി പുല്‍പ്പള്ളി, കോസ്റ്റ്യൂം ഡിസൈന്‍ – നിസ്സാര്‍ റഹ്‌മത്ത്, ചീഫ് അസോസിയേയേറ്റ് ഡയറക്ടര്‍ – രതീഷ്. എം. മൈക്കിള്‍, വീക്കെന്റ് ബ്ലോഗ്ബസ്റ്റര്‍ മാനേജര്‍ – റോജിന്‍, പ്രൊഡക്ഷന്‍ മാനേജര്‍ – പക്കു കരീത്തറ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജാവേദ് ചെമ്ബ്, പ്രൊജക്‌ട് ഡിസൈനേഴ്‌സ് – സെഡിന്‍ പോള്‍ – കെവിന്‍ പോള്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- മാനുവല്‍ ക്രൂസ് ഡാര്‍വിന്‍, പിആര്‍ഒ ശബരി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് -ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ്.