
മോഹൻലാലും സംവിധായകൻ ജിതിൻ ലാലും ഒരുമിക്കാൻ പോകുന്നതായി സൂചന. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവം പൂർത്തിയാക്കുന്ന മോഹൻലാലിനെ കാത്തിരിക്കുന്ന ചിത്രം ദൃശ്യം 3 ആണ്.

ഇൗ ചിത്രത്തിനുശേഷം യുവ സംവിധായകരില്‍ ശ്രദ്ധേയനായ ജിതിൻ ലാലുവുമായി മോഹൻലാല്‍ കൈകോർക്കാനാണ് ഒരുങ്ങുന്നത്.
ജിതിൻ ലാലിന്റെ ആദ്യ സംവിധാന സംരംഭമായ അജയന്റെ രണ്ടാം മോഷണത്തിന് രചന നിർവഹിച്ച സുജിത് നമ്ബ്യാർ ആണ് പുതിയ ചിത്രത്തിന് തിരക്കഥ നിർവഹിക്കുന്നത്. മോഹൻലാലുമായി സിനിമ ചെയ്യാൻ പോകുന്നതിനെക്കുറിച്ച് സൂചന നല്കുന്ന കുറിപ്പും ചിത്രങ്ങളും ജിതിൻ ലാല്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചു.
ചില പേരുകള്‍ തിരഞ്ഞെടുക്കപ്പെട്ടവയാണ്. എന്റേത് ഞാൻ ഇഷ്ടപ്പെടുന്ന താരത്തിനുള്ള നിശബ്ദമായ വാഗ്ദാനമായിരുന്നു. ലാല്‍ വെറുമൊരു പേര് മാത്രമല്ല, ഒരു ദിശകൂടിയാണ്. ജിതിൻലാല്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. ആശിർവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂർ ആയിരിക്കും മോഹൻലാല്‍- ജിതിൻ ലാല്‍ ചിത്രം നിർമ്മിക്കുക.അതേസമയം യുവസംവിധായകരില്‍ ശ്രദ്ധേയനായ തരുണ്‍ മൂർത്തി സംവിധാനം ചെയ്ത തുടരും മലയാളത്തിലെ ഏറ്റവും വലിയ കളക്ഷൻ നേടി മുന്നേറുന്നു . വീണ്ടും യുവസംവിധായകന്റെ സിനിമയിലേക്ക് മോഹൻലാല്‍ എത്തുകയാണ്. ക്രിഷാന്തിന്റെ ചിത്രത്തിലും മോഹൻലാല്‍ അഭിനയിക്കുന്നുണ്ട്.
മണിയൻപിള്ള രാജു ആണ് നിർമ്മാണം. അതേസമയം കൊച്ചിയില്‍ ഹൃദയപൂർവത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. മാളവിക മോഹനൻ ആണ് നായിക. ലാലു അലക്സ്, സംഗീത, സംഗീത് പ്രതാപ്, സ്രിന്ധ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
കഥ അഖില്‍ സത്യൻ, തിരക്കഥ സംഭാഷണം സോനു ടി.പി, അനു മൂത്തേടത്ത് ഛായാഗ്രഹണം നിർവഹിക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂർ ആണ് നിർമ്മാണം.




