
ശ്രീനാഥ് ഭാസി, പ്രതാപ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത “വണ്‍സ് അപ്പോണ്‍ എ ടൈം ദേർ വാസ് എ കള്ളൻ” എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലർ റിലീസായി.

മെയ് മുപ്പതിന് മൂവി സോണ്‍ എന്റർടെയ്ൻമെന്റ്സിന്റെ ബാനറില്‍ വിനു ശ്രീധർ തിയേറ്ററിലെത്തിക്കുന്ന ഈ ചിത്രത്തില്‍ സുധീഷ്, കോട്ടയം നസീർ, ടിനി ടോം, ശ്രീകുമാർ, എ കെ വിജുബാല്‍, ശ്രീലക്ഷ്മി ശ്രീകുമാർ, വനിത കൃഷ്ണചന്ദ്രൻ, ബേബി നന്ദന തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
തേയോസ് ക്രിയേഷൻസിന്റെ ബാനറില്‍ അജി ജോണ്‍ പുത്തൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബി നിർവഹിക്കുന്നു. കലവൂർ രവികുമാർ തിരക്കഥ, സംഭാഷണമെഴുതുന്നു. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു. എഡിറ്റർ മനോജ്,
പ്രൊഡക്ഷൻ കണ്‍ട്രോളർ സജി കോട്ടയം, കലാസംവിധാനം ബോബൻ, മേക്കപ്പ് റോഷൻ, കോസ്റ്റ്യൂംസ് അജി ആലപ്പുഴ, സ്റ്റില്‍സ് സന്തോഷ് അടൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിനു കൃഷ്ണൻ ഹരിപ്പാട്, സൗണ്ട്മിക്സിംഗ് എം ആർ രാജാകൃഷ്ണൻ, ഡി ഐ (കളറിസ്റ്റ്) രമേഷ് (ലാല്‍ മീഡിയ), പബ്ലിസിറ്റി ഡിസൈൻസ്- ആർട്ടോകാർപസ്.
കുടുംബ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കലവൂർ രവികുമാറിന്റെ തികച്ചും വ്യത്യസ്തമായ പ്രമേയം, കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും തിയേറ്ററില്‍ കണ്ട് ആസ്വദിക്കാവുന്ന വിധത്തില്‍ തന്നെയാണ് ഫാസില്‍ മുഹമ്മദ് ചിത്രം അവതരിപ്പിക്കുന്നത്. പി ആർ ഒ- എ എസ് ദിനേശ്.




