യുവതലമുറ ഏറെ കാത്തിരിക്കുന്ന പ്രേമലു 2-ന്റെ ചിത്രീകരണം ഈ വര്‍ഷം അവസാനം ആരംഭിക്കും, ഹൈദരാബാദിലും യു.കെയിലുമായാണ് ചിത്രീകരണം

alternatetext

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന നസ്ലിൻ–മമിതാചിത്രം പ്രേമലു 2 ഈ വർഷം അവസാനം ചിത്രീകരണം ആരംഭിക്കു മെന്ന് റിപ്പോർട്ടുകള്‍ . സൂപ്പർഹിറ്റ് ചിത്രം പ്രേമലുവിന്റെ രണ്ടാം ഭാഗമായ പ്രേമലു 2ഹൈദരാബാദിലും കൊച്ചിയിലും യു.കെയിലു മായി ചിത്രീ കരിക്കാനാണ് പദ്ധതി .

alternatetext

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ഡബ്ബ് ചെയ്ത് ചിത്രം ഒരുമിച്ച്‌ റിലീസ് ചെയ്യാനാണ് ഇത്തവണ പദ്ധതി. നസ്ലിൻ മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി രചനയും സംവിധാനവും നിർവഹിച്ച പ്രേമലു കഴിഞ്ഞ വർഷം ഫെബ്രുവരി 9നാണ് തിയേറ്ററില്‍ എത്തിയത്.

ചിത്രം മലയാളത്തിലെ ബോക്സ് ഓഫീസ് റെക്കാഡുകള്‍ തിരുത്തിക്കുറിച്ചു. 12.50 കോടി മുടക്കിയ സിനിമയുടെ ആഗോള കളക്‌ഷൻ 135 കോടിയായിരുന്നു. അതേസമയം നസ്ളിൻ, മമിത ബൈജു എന്നിവർക്ക് മറ്റു ചിത്രങ്ങളുടെ കമ്മിറ്റ്‌മെന്റുകള്‍ പൂർത്തിയാക്കാനുണ്ട്.

ഇതിനുശേഷമേ ചിത്രീകരണം ആരംഭിക്കൂ. നാല് ഷെഡ്യൂളിലായിരിക്കും ഇത്തവണ ചിത്രീകരണം. ആദ്യ ഭാഗത്തേക്കാള്‍ വലിയ ക്യാൻവാസിലാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. സംഗീത് പ്രതാപ്, അഖില ഭാർഗവൻ, ശ്യാം മോഹൻ, മാത്യു തോമസ് എന്നിവരും രണ്ടാം ഭാഗത്തില്‍ ഉണ്ട്.

റൊമാന്റിക് കോമഡി ഗണത്തില്‍പ്പെട്ട പ്രേമലുവിന്റെ രണ്ടാം ഭാഗത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ, ഫഹദ് ഫാസില്‍ എന്നിവർ ചേർന്നാണ് നിർമ്മാണം.