alternatetext

കമല്‍ഹാസൻ മണിരത്നം ചിത്രം തഗ് ലൈഫ് , ട്രെയിലര്‍ റിലീസ് നാളെ

alternatetext
alternatetext

നീണ്ട 37 വർഷങ്ങള്‍ക്ക് ശേഷം കമല്‍ ഹാസനും മണിരത്നവും ഒന്നിക്കുന്ന തഗ് ലൈഫിന്റെ ട്രെയിലർ നാളെ റിലീസ് ചെയ്യും.

alternatetext

എ.ആർ റഹ്മാൻ ടീമിന്റെ ലൈവ് പെർഫോമൻസോടു കൂടിയ ഓഡിയോ ലോഞ്ച് 24ന് ചെന്നൈ സായിറാം കോളേജില്‍ നടക്കും. കേരളാ പ്രൊമോഷന്റെ ഭാഗമായി 21ന് കൊച്ചിയിലും കേരള പ്രീ റിലീസ് ഇവെന്റിന്റെ ഭാഗമായി 28ന് തിരുവനന്തപുരത്തും താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുക്കുന്ന പരിപാടികള്‍ നടത്തും.

ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വൻ, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെൻഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. രാജ്കമല്‍ ഫിലിംസ് ഇന്റർനാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.


മണിരത്നത്തിനൊപ്പം സംഗീതസംവിധായകൻ എ.ആർ റഹ്മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണിരത്നം ചിത്രത്തില്‍ പ്രവർത്തിച്ചിട്ടുള്ള രവി കെ. ചന്ദ്രനാണ് ഛായാഗ്രാഹകൻ. ആക്ഷൻ കൊറിയോഗ്രാഫർ: അൻപറിവ് മാസ്റ്റേഴ്സർ. മേക്കപ്പ്: രഞ്ജിത്ത് അമ്ബാടി, പ്രൊഡക്ഷൻ ഡിസൈനർ: ശർമ്മിഷ്ഠ റോയ്യ് കോസ്റ്റ്യൂം ഡിസൈനർ: ഏകാ ലഖാനി. തഗ്‌ലൈഫ് ലോകമെമ്ബാടുമുള്ള തിയേറ്ററുകളില്‍ ജൂണ്‍ 5ന് റിലീസാകും. പി.ആർ.ഒ: പ്രതീഷ് ശേഖർ.