
ഖല്‍ബ്, ഗോളം, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രമാണ് ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ (UKOK).

ചിത്രത്തിന്റെ ട്രെയ്ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. പാട്ടും ഡാൻസും കോമഡിയും ഫൈറ്റും ഒക്കെയുള്ള ഒരു പക്കാ കൊമേർഷ്യല്‍ സിനിമയുമാകും ഇതെന്ന സൂചനയാണ് ട്രെയ്ലർ നല്‍കുന്നത്. അരുണ്‍ വൈഗ യാണ് സിനിമയുടെ സംവിധായകൻ.
ചിത്രത്തില്‍ ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, മനോജ് കെ യു, അല്‍ഫോണ്‍സ് പുത്രൻ, Dr റോണി, സംഗീത, മീര വാസുദേവ്, മഞ്ജുപിള്ള, സാരംഗി ശ്യാം തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ശക്തവും തികച്ചും വ്യത്യസ്തവുമായ ഒരു പ്രമേയത്തെ മലയാളത്തില്‍ അവതരിപ്പിക്കുന്ന സിനിമ കൂടിയാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള. ‘ഉപചാരപൂർവ്വം ഗുണ്ട ജയൻ’ എന്ന സിനിമക്ക് ശേഷം അരുണ്‍ വൈഗ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ഡിസ്ട്രിബ്യൂഷന്‍ വേണ്ടി ശ്രീ പ്രിയ കമ്ബയിൻസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.
ഛായാഗ്രഹണം-സിനോജ് പി അയ്യപ്പൻ, സംഗീതം-രാജേഷ് മുരുകേശൻ, ഗാനരചന – ശബരീഷ് വർമ്മ, സൗണ്ട് മിക്സിങ്ങ് വിഷ്ണു ഗോവിന്ദ്, കോറിയോഗ്രാഫി സുമേഷ് & ജിഷ്ണു, ആക്ഷൻ-ഫിനിക്സ് പ്രഭു, മേക്കപ്പ്: ഹസൻ വണ്ടൂർ, വസ്ത്രലങ്കാരം : മെല്‍വി ജെ, എഡിറ്റർ- അരുണ്‍ വൈഗ, കലാ സംവിധാനം- സുനില്‍ കുമാരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഹാരിസ് ദേശം, പ്രൊഡക്ഷൻ കണ്ട്രോളർ : റിന്നി ദിവാകർ. ഈരാറ്റുപേട്ട, വട്ടവട, കൊച്ചി, ഗുണ്ടല്‍പേട്ട്, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ മെയ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തും. പി ആർ ഒ- എ എസ് ദിനേശ്. അഡ്വെർടൈസിംഗ്- ബ്രിങ് ഫോർത്ത്.




