alternatetext

‘നരിവേട്ട’ റിലീസ് തീയതി പ്രഖ്യാപിച്ചു; ടൊവിനോ തോമസ് ചിത്രം മേയ് 23-ന്

alternatetext
alternatetext

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു.

alternatetext

മേയ് 23-ന് വേള്‍ഡ് വൈഡ് റിലീസ് ആയി ‘നരിവേട്ട’ പ്രദർശനത്തിനെത്തും. ടൊവിനോയ്ക്ക് പുറമെ തമിഴ് സിനിമ നടനും സംവിധായകനുമായ ചേരൻ ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ചേരന്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട. സുരാജ് വെഞ്ഞാറമൂട്, ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് മറ്റു പ്രധാനതാരങ്ങള്‍.

ഇന്ത്യൻ സിനിമാ കമ്ബനിയുടെ ബാനറില്‍ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് ‘നരിവേട്ട’ നിർമിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്തത് എജിഎസ് എന്റർടെയ്ൻമെന്റ്സ് ആണ്.

ടൊവിനോ തോമസ് വർഗീസ് പീറ്റർ എന്ന പോലീസ് കോണ്‍സ്റ്റബിളിനെ അവതരിപ്പിക്കുമ്ബോള്‍, സുരാജ് ഹെഡ് കോണ്‍സ്റ്റബിള്‍ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. പൂർണമായും പോലീസ് പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വലിയൊരു ദൗത്യത്തില്‍ പങ്കെടുക്കേണ്ടി വരുന്നതാണ് ഈ കഥാപാത്രങ്ങള്‍. യഥാർഥ സംഭവങ്ങളില്‍നിന്ന് ചില പോലീസ് കേസുകളുമായുള്ള ഏതാനും സാമ്യതകളും സിനിമയ്ക്കുണ്ടെന്നാണ് ട്രെയ്ലർ വ്യക്തമാക്കുന്നത്.

ചിത്രത്തിന്റെ കൊമേഴ്ഷ്യല്‍, പൊളിറ്റിക്കല്‍ ഘടകങ്ങളെ കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ ചർച്ചകള്‍ തുടരുന്നതും ചിത്രത്തിനോട് പ്രേക്ഷകർക്കുള്ള പ്രതീക്ഷയാണ് സൂചിപ്പിക്കുന്നത്. ‘നരിവേട്ട’യുടെ ട്രെയ്ലറും ‘മിന്നല്‍വള..’ എന്ന ഗാനവും ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ട്രെൻഡിങ്ങാണ്. നാട്ടിൻപുറ കാഴ്ചകളും പ്രണയവും നിറയുന്ന ഗാനം 65 ലക്ഷം പേരാണ് ഇതിനോടകം കണ്ടുകഴിഞ്ഞത്. റൊമാന്റിക് പശ്ചാത്തലത്തിലാണ് ഗാനരംഗങ്ങളെങ്കിലും ചിത്രത്തിന്റെ പേരും ട്രെയ്ലറുമൊക്കെ സൂചിപ്പിക്കുന്നത് ഇതൊരു പൊളിറ്റിക്കല്‍ ക്രൈംത്രില്ലർ മൂവിയാണെന്നാണ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എൻ.എം. ബാദുഷ, ഛായാഗ്രഹണം: വിജയ്, സംഗീതം: ജേക്സ് ബിജോയ്, വരികള്‍: കൈതപ്രം, എഡിറ്റർ: ഷമീർ മുഹമ്മദ്, ആർട്ട്: ബാവ, വസ്ത്രാലങ്കാരം: അരുണ്‍ മനോഹർ, മേക്കപ്പ്: അമല്‍ സി. ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ: ഷെമിമോള്‍ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ: എം. ബാവ, പ്രൊഡക്ഷൻ കണ്‍ട്രോളർ: സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, പിആർഒ ആൻഡ് മാർക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്: വിഷ്ണു പി.സി, സ്റ്റീല്‍സ്: ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്: യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്: സോണി മ്യൂസിക് സൗത്ത്.