alternatetext

ജയിലർ മുത്തുവേല്‍ പാണ്ഡ്യനായി നിറഞ്ഞാടാൻ തമിഴ് സൂപ്പർതാരം രജനീകാന്ത് കോഴിക്കോട്ടെത്തും

ജയിലർ മുത്തുവേല്‍ പാണ്ഡ്യനായി നിറഞ്ഞാടാൻ തമിഴ് സൂപ്പർതാരം രജനീകാന്ത് കോഴിക്കോട്ടെത്തും
alternatetext
alternatetext

ജയിലർ മുത്തുവേല്‍ പാണ്ഡ്യനായി നിറഞ്ഞാടാൻ തമിഴ് സൂപ്പർതാരം രജനീകാന്ത് കോഴിക്കോട്ടെത്തും. നഗരത്തിനടുത്ത ചെറുവണ്ണൂരില്‍ ചിത്രീകരണംനടക്കുന്ന ‘ജയിലർ ടു’വില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കാനാണ് അദ്ദേഹമെത്തുന്നത്. നെല്‍സണ്‍ ദിലീപ്കുമാർ സംവിധാനംചെയ്യുന്ന ‘ജയിലർ ടു’ സിനിമയുടെ ചിത്രീകരണം ശനിയാഴ്ചയാണ് ബിസി റോഡിലുള്ള സുദർശൻ ബംഗ്ലാവില്‍ തുടങ്ങിയത്. ചിത്രത്തിന്റെ കേരളത്തിലെ മുഖ്യലൊക്കേഷനാണ് ഇവിടം. 20 ദിവസത്തെ ചിത്രീകരണമാണ് ഇവിടെ നടക്കുകയെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

alternatetext

കനത്ത സുരക്ഷാസജ്ജീകരണങ്ങളോടെയാണ് ചിത്രീകരണം. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരൻ നിർമിച്ച്‌ നെല്‍സണ്‍ ദിലീപ്കുമാർ സംവിധാനംചെയ്ത് 2023-ല്‍ പുറത്തിറങ്ങിയ ‘ജയിലർ’ എന്ന സൂപ്പർഹിറ്റ് സിനിമയുടെ രണ്ടാംഭാഗമാണ് ഈ ചിത്രം. ശനിയാഴ്ച സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, സുനില്‍സുഖദ എന്നിവരും തമിഴ് നടീനടന്മാരുമാണ് ചിത്രീകരണത്തില്‍ പങ്കെടുത്തത്. മലയാളികളായ സുരേഷും രമേഷും പ്രൊഡക്‌ഷൻ കണ്‍ട്രോളർമാരും ഗിരീഷ് കേരള മാനേജരുമാണ്. കൊത്ത്, അദ്വൈതം, സിദ്ധാർഥ, മുന്നറിയിപ്പ്, സൂഫിയും സുജാതയും തുടങ്ങി ഒട്ടേറെ സിനിമകള്‍ സുദർശൻ ബംഗ്ലാവില്‍ ചിത്രീകരിച്ചിട്ടുണ്ട്