
മുകേഷും ധ്യാനും ഉർവശിയും ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് അയ്യർ ഇൻ അറേബ്യ.

അയ്യർ ഇൻ അറേബ്യയില്‍ ദുർഗാ കൃഷ്‍ണ, ഡയാന ഹമീദ്, ഷൈൻ ടോം ചാക്കോ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാല്‍, ഉല്ലാസ് പന്തളം, ജയകൃഷ്‍ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്ബൂതിരി, രശ്‍മി അനില്‍, വീണ നായർ, നാൻസി, ദിവ്യ എം നായർ, ബിന്ദു പ്രദീപ്, സൗമ്യ തുടങ്ങിയവും വേഷമിട്ടിരിക്കുന്നു. ഒരു വർഷത്തിനിപ്പുറം ധ്യാൻ ചിത്രം ഒടിടിയിലേക്ക് സണ്‍ നെക്സ്റ്റിലൂടെ സ്‍ട്രീമിംഗിന് എത്തുകയാണ്. മെയ്‍ 16നാണ് സ്‍ട്രീമിംഗ് തുടങ്ങുന്നത്.
സംവിധാനം എം എ നിഷാദാണ്. സംഗീതം ആനന്ദ് മധുസൂദനനാണ്. സിദ്ധാർഥ് രാമസ്വാമിയും വിവേക് മേനോനുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. തിരക്കഥയും എം എ നിഷാദാണ്.
വിഘ്‌നേഷ് വിജയകുമാറാണ് നിർമാണം. ചിത്രം വെല്‍ത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമിക്കുന്നത്. വിഘ്‍നേശ് വിജയകുമാറിന്റെ നിർമാണത്തിലുള്ള ആദ്യ ചിത്രമാണ് അയ്യർ ഇൻ അറേബ്യ. കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്ന ചിത്രം എത്തിയത് ഒരു ആക്ഷേപഹാസ്യമായിട്ടാണ്.
ഗാനരചന പ്രഭാ വർമ്മയ്‍ക്കും റഫീഖ് അഹമ്മദിനുമൊപ്പം ഹരിനാരായണൻ, മനു മഞ്ജിത് എന്നിവരും നിർവഹിക്കുന്നു. ശബ്‍ദലേഖനം ജിജുമോൻ ടി ബ്രൂസ്. രാജേഷ് പി എം ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ. കലാസംവിധാനം പ്രദീപ് എം വി, വസ്ത്രാലങ്കാരം അരുണ്‍ മനോഹർ, മേക്കപ്പ് സജീർ കിച്ചു, പ്രൊഡക്ഷൻ കണ്‍ട്രോളർ ബിനു മുരളി, അസ്സോസിയേറ്റ് ഡയറക്ടർ പ്രകാശ് കെ മധു, സ്റ്റില്‍സ് നിദാദ്, ഡിസൈൻ യെല്ലോടൂത്ത്, പിആർ& മാർക്കറ്റിങ് തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ്, പിആർഒ എ എസ് ദിനേശ് എന്നിവരുമാണ്.




