ഞെട്ടിക്കാൻ പ്രൊഫ.അമ്ബിളിയും കൂട്ടരും വല ഫസ്റ്റ് ഗ്ലിംസ്

alternatetext

അഞ്ച് പതിറ്റാണ്ടിലേറെയായി മലയാളത്തിന്‍റെ ഹാസ്യ സാമ്രാട്ടായി ജനലക്ഷങ്ങളെ പൊട്ടിച്ചിരിപ്പിച്ച ജഗതി ശ്രീകുമാർ പ്രൊഫ.അമ്ബിളിയായി ഞെട്ടിക്കുമെന്ന സൂചന നല്‍കി ‘വല’ ഫസ്റ്റ് ഗ്ലിംസ് പുറത്ത്.

alternatetext

‘ഗഗനചാരി’ക്ക് ശേഷം അരുണ്‍ ചന്തു ഒരുക്കുന്ന ചിത്രത്തിലൂടെ അതിഗംഭീര തിരിച്ചുവരവിനാണ് ജഗതി ഒരുങ്ങുന്നതെന്നാണ് വീഡിയോ കാണുമ്ബോള്‍ മനസിലാകും. പ്രൊഫ. അമ്ബിളിയുടെ ഡയലോഗുമായാണ് വീഡിയോ ആരംഭിക്കുന്നത്. വിഖ്യാതനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ചശാസ്ത്രജ്ഞനുമായ സ്റ്റീഫൻ ഹോക്കിംഗിനെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ചക്രകസേരയിലിരിക്കുന്ന രീതിയിലാണ് വീഡിയോയില്‍ ജഗതിയെ കാണിച്ചിരിക്കുന്നത്.

പ്രൊഫസർ അമ്ബിളി അഥവാ അങ്കിള്‍ ലൂണാർ ആയി ജഗതി ശ്രീകുമാർ എത്തുമ്ബോള്‍ താരയായി അനാർക്കലി മരിക്കാർ എത്തുന്നു. ബേസില്‍ ജോസഫും, വിനീത് ശ്രീനിവാസനും ഗ്ലിംസ് വീഡിയോയിലുണ്ട്. ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭഗത് മാനുവല്‍|, അജു വർഗീസ് കെ. ബി. ഗണേശ്‍ കുമാർ, ജോണ്‍ കൈപ്പള്ളില്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. ടർട്ടില്‍ വൈൻ പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാണം ലെറ്റേഴ്‌സ് എന്‍റർടെയ്ൻമെന്റാണ്. ടെയ്‌ലർ ഡർഡനും അരുണ്‍ ചന്തുവും ചേർന്നാണ് തിരക്കഥ . പി.ആർ.ഒ ആതിര ദില്‍ജിത്ത്.