alternatetext

തലയും പിള്ളേരും 21ന് വരും

alternatetext
alternatetext

മോഹൻലാലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത ആക്ഷൻ കോമഡി ചിത്രം ഛോട്ടാ മുംബൈ മേയ് 21 ന് റീ റിലീസ് ചെയ്യും.18 വർഷങ്ങള്‍ക്ക് ശേഷം മോഹൻലാലിന്റെ ജന്മദിനത്തില്‍ ചിത്രം റീ റിലീസ് ചെയ്യുമ്ബോള്‍ 4k ദൃശ്യമികവോടെ, ഡോള്‍ബി അറ്റ്‍മോസ് ശബ്ദ സംവിധാനവുമായാണ് എത്തുക.

alternatetext

ദേവദൂതനു ശേഷം ഹൈ സ്റ്റുഡിയോസ് ആണ് 4k ഡോള്‍ബി അറ്റ്മോസില്‍ ഛോട്ടാ മുംബൈറിമാസ്റ്ററിംഗ് ചെയ്യുന്നത്.അൻവർ റഷീദും മോഹൻലാലും ഒരുമിച്ച ഒരേയൊരു ചിത്രം, റിലീസ് സമയത്തും പില്‍ക്കാലത്തും ലാല്‍ ആരാധകർ ആഘോഷിച്ച ഒന്നാണ്.

ചിത്രത്തി ന്റെ റി റിലീസ് അനൗണ്‍സ്മെൻ്റ് പോസ്റ്റർ മോഹൻലാലും, സംവിധായകരായ സിബി മലയില്‍, തരുണ്‍ മൂർത്തി എന്നിവർ ചേർന്ന് റിലീസ് ചെയ്തു.കലാഭവൻ മണി, മണിയൻ പിള്ള രാജു, രാജൻ പി ദേവ്, വിനായകൻ, സുരാജ് വെഞ്ഞാറമൂട്, ജഗതി, ഇന്ദ്രജിത്ത്, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്കുമാർ, മല്ലിക സുകുമാരൻ, സനുഷ എന്നിവരാണ് മറ്റ് താരങ്ങള്‍. രചന ബെന്നി പി നായരമ്ബലം, ഛായാഗ്രഹണം: അഴകപ്പൻ

മണിയൻപിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറില്‍ മണിയൻപിള്ള രാജു, അജയചന്ദ്രൻ നായർ, രഘുചന്ദ്രൻ നായർ എന്നിവർ ചേർന്നാണ് നിർമ്മാണം.