
സൂരി- ഐശ്വര്യ ലക്ഷ്മി ടീം പ്രധാന വേഷങ്ങളിലെത്തുന്ന ‘മാമൻ’ എന്ന തമിഴ് ചിത്രം മേയ് 16-ന് ആഗോള റിലീസായി പ്രദർശനത്തിനെത്തും.

ചിത്രം കേരളത്തില്‍ പ്രദർശനത്തിന് എത്തിക്കുന്നത് ശ്രീപ്രിയ കമ്ബയിൻസ് ആണ്. പ്രശാന്ത് പാണ്ഡിരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് ലാർക് സ്റ്റുഡിയോയുടെ ബാനറില്‍ കെ. കുമാർ ആണ്. ജി.വി. പ്രകാശ് കുമാർ ചിത്രം ‘ബ്രൂസ്ലീ’, വിലങ്ങ് (വെബ് സീരിസ്) എന്നിവയൊരുക്കി ശ്രദ്ധ നേടിയ സംവിധായകനാണ് പ്രശാന്ത് പാണ്ഡിരാജ്. ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് നായകനായ സൂരിയാണ്.
സൂരി, ഐശ്വര്യ ലക്ഷ്മി എന്നിവരെ കൂടാതെ രാജ്കിരണ്‍, സ്വാസിക, ബാബ ഭാസ്കർ, മാസ്റ്റർ പ്രഗീത് ശിവൻ, ബാല ശരവണൻ, ജയപ്രകാശ്, വിജി ചന്ദ്രശേഖർ, ഗീത കൈലാസം, ഛായാ ദേവി, നിഖില ശങ്കർ, കലൈവാണി ഭാസ്കർ, മെല്‍വിൻ, ട്രിച്ചി അനന്തി, സാവിത്രി, ശാരദ, തമിഴ്സെല്‍വി, റെയില്‍ രവി, ഉമേഷ് കാന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തിന്റെ ട്രെയ്ലർ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ഛായാഗ്രഹണം: ദിനേശ് പുരുഷോത്തമൻ, സംഗീതം: ഹിഷാം അബ്ദുള്‍ വഹാബ്, എഡിറ്റിങ്: ഗണേഷ് ശിവ, കലാസംവിധായകൻ: ജി. ദുരൈ രാജ്, സംഘട്ടനം: മഹേഷ് മാത്യു, നൃത്തസംവിധായകൻ: ബാബ ഭാസ്കർ, വരികള്‍: വിവേക്, ഏക്നാഥ്, ഫെർണാണ്ടോ എസ്. മനോഹരൻ, വസ്ത്രാലങ്കാരം: ഭാരതി ഷണ്‍മുഖം, വസ്ത്രങ്ങള്‍: എം. സെല്‍വരാജ്, മേക്കപ്പ്: പി.എസ്. കുപ്പുസ്വാമി, വിഎഫ്‌എക്സ് പ്രൊഡ്യൂസർ: ജെ. ചന്ദ്രമോഹൻ, ക്രീയേറ്റീവ് പ്രൊഡ്യൂസർ: മനോജ്, സ്റ്റില്‍സ്: ആകാശ് ബാലാജി, സൗണ്ട് ഡിസൈൻ: എ. സതീഷ് കുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ഗോപി ധനരാജ്, ആർ. ബാലകുമാർ, പ്രൊഡക്ഷൻ എക്സികുട്ടീവ്: ഹരി വെങ്കട്ട് സി, പ്രൊഡക്ഷൻ മാനേജർ: ഇ. വിഗ്നേശ്വരൻ, പിആർഒ- ശബരി.




