അഖില്‍ മാരാര്‍ നായകനാകുന്ന മുള്ളൻ കൊല്ലി; ഫസ്റ്റ് ലുക്ക്‌

alternatetext

സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ ബാബു ജോണ്‍ തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.അഖില്‍ മാരാർ, അഭിക്ഷേക് ശ്രീകുമാർ, സെറീനാ ജോണ്‍സണ്‍ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രമാണ് മുള്ളൻകൊല്ലി.

alternatetext

അതിർത്തി മലയോര ഗ്രാമത്തില്‍ അരങ്ങേറുന്ന ഒരു ത്രില്ലർ മൂവിയാണ് ഈ ചിത്രം. അഞ്ചു ചെറുപ്പക്കാരുടെ ജീവിതത്തിലൂടെ അവർക്ക് നേരിടേണ്ടി വരുന്ന ഗുരുതരമായ ചില പ്രശ്നങ്ങളാണ് തികഞ്ഞ ഉദ്വേഗത്തോടെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

അഭിഷേക് ശ്രീകുമാർ, നവാസ് വള്ളിക്കുന്ന്, അതുല്‍ സുരേഷ്,കൃഷ്ണപ്രിയ, ലക്ഷ്മി ഹരികൃഷ്ണൻ എന്നിവർ യഥാക്രമം ഈ അഞ്ചു ചെറുപ്പക്കാരെ അവതരിപ്പിക്കുന്നു. ജാഫർ ഇടുക്കി, ജോയ് മാത്യു. കോട്ടയം നസീർ, കോട്ടയം രമേശ്, ദിനേശ് ആലപ്പി, ശ്രീജിത്ത് കൈവേലി, പ്രസീജ് കുമാർ, ഉദയ കുമാർ, ആസാദ് കണ്ണാടിക്കല്‍, ശിവദാസ് മട്ടന്നൂർ, അർസിൻ സെബിൻ ആസാദ്, ശ്രീഷ്‌മ ഷൈൻ ദാസ്, വീണ (അമ്മു), സുമയ്യ സലാം, ശ്രീഷ സുബ്രമണ്യൻ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

സംഗീതം – ജെനീഷ് ജോണ്‍, സാജൻ കെ. റാം, ഗാന രചന വൈശാഖ് സുഗുണൻ, ഷിബി പനങ്ങാട്. ഛായാഗ്രഹണം – എല്‍ബൻ കൃഷ്ണ, എഡിറ്റിംഗ്. – രജീഷ് ഗോപി. കലാസംവിധാനം – അജയ് മങ്ങാട്, കോസ്റ്റ്യും ഡിസൈൻ -സമീറാ സനീഷ്, മേക്കപ്പ് – റോണക്സ് സേവ്യർ. ത്രില്‍സ് – കലൈ കിംഗ്സണ്‍. ചീഫ് അസോസിയേറ്റ് ഡയറക്ടർ – എസ്. പ്രജീഷ്.( സാഗർ), അസോസിയേറ്റ് ഡയറക്ടർ – ബ്ലസൻ എല്‍സ.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂനുസ് ബാബു തിരൂർ, പ്രൊഡക്ഷൻ മാനേജർ അതുല്‍ തലശേരി. ആസാദ് കണ്ണാടിക്കലാണ് പ്രൊഡക്ഷൻ കണ്‍ട്രോളർ. ഈ ചിത്രത്തിന്‍റെ നിർമാണ പ്രവർത്തനങ്ങള്‍ പൂർത്തിയായി വരുന്നു. പിആർഒ-വാഴൂർ ജോസ്.