alternatetext

പൊട്ടിച്ചിരിപ്പിക്കാൻ ഉര്‍വശി; ‘എല്‍ ജഗദമ്മ ഏഴാം ക്ലാസ് ബി’ ട്രെയിലര്‍ എത്തി

alternatetext
alternatetext

ഉർവശി പ്രധാന വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘എല്‍ ജഗദമ്മ ഏഴാം ക്ലാസ് ബി’യുടെ ട്രെയിലർ റിലീസ് ചെയ്തു.

alternatetext

രസകരമായ രംഗങ്ങള്‍ കോർത്തിണക്കിയ ചിത്രം കോഡിയ്ക്ക് ഏറെ പ്രധാന്യമുള്ളൊരു സിനിമയാണെന്ന് ട്രെയിലർ ഉറപ്പു നല്‍‌കുന്നു. ഉർവശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം നിർവഹിക്കുന്നു. എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറില്‍ ഉർവശി, ഫോസില്‍ ഹോള്‍ഡിംഗ്സ് എന്നിവർ ചേർന്നാണ് നിർമ്മാണം.

എല്‍ ജഗദമ്മ ഏഴാം ക്ലാസ് ബി സിനിമയുടെ പേരിലെ കൗതുകവും ഉർവ്വശിയുടെ കേന്ദ്ര കഥാപാത്രവുമാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണ ഘടകം. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി അവരുടെ ജീവിതത്തിന്റെ നേർക്കാഴ്ചകള്‍ അവതരിപ്പിക്കുന്ന സ്ത്രീപക്ഷ സിനിമയായ എല്‍ ജഗദമ്മ ഏഴാം ക്ലാസ് ബിയില്‍ കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, രാജേഷ് ശർമ്മ, കിഷോർ, നോബി, വി കെ ബൈജു, രശ്മി അനില്‍, ശൈലജ അമ്ബു, ജിബിൻ ഗോപിനാഥ്, അഞ്ജലി സത്യനാഥ്, എന്നിവരോടൊപ്പം അമ്ബതിലധികം പുതുമുഖങ്ങളും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

എല്‍ ജഗദമ്മ ഏഴാം ക്ലാസ് ബി ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം : അനില്‍ നായർ, സംഗീത സംവിധാനം : കൈലാസ് മേനോൻ,ലിറിക്സ് : ബി ഹരിനാരായണൻ, എഡിറ്റർ: ഷൈജല്‍, പ്രൊഡക്ഷൻ കണ്‍ട്രോളർ : ഷാഫി ചെമ്മാട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റെജിവാൻ അബ്ദുല്‍ ബഷീർ, ആർട്ട് ഡയറക്ടർ : രാജേഷ് മേനോൻ, കോസ്റ്റ്യൂംസ്: കുമാർ എടപ്പാള്‍, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, സ്റ്റില്‍സ്: നന്ദു ഗോപാലകൃഷ്ണൻ,ടൈറ്റില്‍ കാലിഗ്രാഫി: നാരായണ ഭട്ടതിരി, പബ്ലിസിറ്റി ഡിസൈനിങ്: ജയറാം രാമചന്ദ്രൻ, പി ആർ ഓ: പ്രതീഷ് ശേഖർ.