പലപ്പോഴും നമ്മള്‍ കളിയായോ കാര്യമായോ പറയുന്ന വാചകമാണ് ‘എവരി ഡോഗ് ഹാസ് എ ഡേ’ എന്നത്. അതേ, ഏതു നായയ്ക്കും ഒരു ദിവസമുണ്ട്.

അത് ശരി വെയ്ക്കുകയാണ് “നജസ്സ്” സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ.
‘കെനൈൻ സ്റ്റാർ’കുവി’ കേന്ദ്ര കഥാപാത്രമായി വരുന്ന ചിത്രമാണ് “നജസ്സ്”. പെട്ടിമുടി ദുരന്തത്തിൻറെ കണ്ണീരോർമകള്‍ക്ക് ഒപ്പമാണ് കുവി മലയാളികളുടെ മനസിലേക്ക് കടന്നുവരുന്നത്.
തൻറെ കളിക്കൂട്ടുകാരിയുടെ മൃതദേഹം കണ്ടെടുക്കാൻ ദുരിത ഭൂമിയില്‍ പൊലീസിന് വഴിയൊരുക്കി, വാർത്തകളില്‍ നിറഞ്ഞ കുവി, നജസ്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.
ശ്രീജിത്ത് പൊയില്‍ക്കാവ് രചനയും, സംവിധാനവും നിർവഹിച്ച “നജസ്സ് “എന്ന ചിത്രത്തില്‍ ‘പെട്ടിമുടി ദുരന്തത്തില്‍ ശ്രദ്ധേയയായ കുവി എന്ന പെണ്‍ നായ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കൈലാഷ്, കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ, സജിത മഠത്തില്‍, ടിറ്റോ വില്‍സണ്‍, അമ്ബിളി ഔസേപ്പ്, കേസിയ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഡോക്ടർ മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തില്‍ നീലാംബരി പ്രൊഡക്ഷൻസിന്റെ സാരഥികളായ മുരളി നീലാംബരി, പ്രകാശ് സി. നായർ എന്നിവർ സഹനിർമ്മാതാക്കളാണ്.
ഛായാഗ്രഹണം – വിപിൻ ചന്ദ്രൻ, എഡിറ്റർ – രതിൻ രാധാകൃഷ്ണൻ, കലാസംവിധാനം – വിനീഷ് കണ്ണൻ, വസ്ത്രാലങ്കാരം – അരവിന്ദൻ.
നിരവധി ദേശീയ അന്തർ ദേശീയ അംഗീകാരങ്ങള്‍ നേടിയ നജസ്സിന് കേരള സംസ്ഥാന ഫിലിം ക്രിട്ടിക്‌സിന്റ ഏറ്റവും നല്ല ദേശിയോദ്ഗ്രഥന ചിത്രത്തിനുള്ള അവാർഡും കരസ്ഥമാക്കി.