അടുത്ത വർഷം പൊങ്കല്‍ റിലീസായി കെ വി എൻ പ്രൊഡക്ഷൻസ് നിർമ്മിച്ച്
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ജനനായകൻ ദളപതി ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഒന്നാണ്.

പൊളിറ്റിക്കല്‍ ത്രില്ലറായ ചിത്രത്തിന്റെ ഇതുവരെ പുറത്തുവന്ന പോസ്റ്ററുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ്.
ഇപ്പോഴിതാ ജനനായകനില്‍ ഔദ്യോഗികമായി ഹനുമാൻ കൈൻഡ് ഭാഗമാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ചിത്രത്തില്‍ ഒരു സ്പെഷ്യല്‍ ട്രാക്കുമായി ഹനുമാൻ കൈൻഡും എത്തുമെന്നാണ് വിവരം. ഇങ്ങനൊരു ട്രാക്ക് പുറത്തുവന്നാല്‍ അത് എക്കാലത്തെയും ചാര്‍ട്ട് ബസ്റ്ററായി മാറുമെന്നാണ് ആരാധകരുടെ പ്രവചനം.
ഇപ്പോള്‍ ട്രെന്‍ഡിംഗില്‍ നില്‍ക്കുന്ന പാട്ടുകാരന്‍ എന്ന ഖ്യാതിയും
ഹനുമാൻ കൈൻഡിനുണ്ട്. ഹനുമാൻ കൈൻഡിന്റെ
പുത്തൻ സംഗീത വിഡിയോ റണ്‍ ഇറ്റ് അപ് ഇപ്പോള്‍ ട്രെന്‍ഡിംഗാണ്.
ജനനായകനില്‍ ദളപതിക്കു പുറമെ ബോബി ഡിയോള്‍, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, മമിത ബൈജു തുടങ്ങി വമ്ബൻ താരനിരയാണ് അണിനിരക്കുന്നത്.