alternatetext

യൂട്യൂബില്‍ ട്രെൻഡിങ്ങായി രസമാലെ സോങ്

alternatetext
alternatetext

അരുണ്‍ വൈഗയുടെ സംവിധാനത്തില്‍ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന

alternatetext

യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UKOK)-യുടെ വീഡിയോ സോങ് റിലീസ് ചെയ്തതിന് പിന്നാലെ യൂട്യൂബില്‍ തരംഗമായി.

ഏതാനും ദിവസങ്ങള്‍ കൊണ്ട് ചിത്രത്തിന്റെ വീഡിയോ സോങ് യൂട്യൂബില്‍ ട്രൻഡിങ് ലിസ്റ്റില്‍ ഇടംപിടിച്ചു.

വീഡിയോ സോങ്ങില്‍ രഞ്ജിത്ത് സജീവന്റെ അഴിഞ്ഞാട്ടം എന്നാണ് വീഡിയോ സോങ് കണ്ട പ്രേക്ഷകരുടെ അഭിപ്രായം. രസമാലെ വീഡിയോ സോങ്ങിന് ഇപ്പോള്‍ പതിനൊന്നു ലക്ഷത്തിന് മുകളിലാണ് കാഴ്ചക്കാർ. വരും ദിവസങ്ങളില്‍ വീഡിയോ സോങ്ങിന്റെ ആരാധകർ ഇനിയും കൂടും. ഇത്ര എനെർജിറ്റിക് ആയി ഈ അടുത്ത കാലത്തൊന്നും ഒരു മലയാളി താരവും ഡാൻസ് കളിച്ചയിട്ടില്ലെന്നും കമെന്റുകളുണ്ട്. തുടരെ മലയാളികള്‍ക്ക് ഹിറ്റുകള്‍ മാത്രം തരുന്ന രഞ്ജിത്ത് സജീവന്റെ അടുത്ത ഹിറ്റ്‌ തന്നെയായിരിക്കും യുകെഓകെ എന്നും പ്രേക്ഷകർ പറയുന്നു.

ഗോളം സിനിമയിലെ സീരിയസ് പോലിസ് ഓഫീസറായ നായകന്റെ ഒരു കംപ്ലീറ്റ് എന്റർടൈനറായ ചിത്രമാണ് വരാനിരിക്കുന്നത് എന്ന് തെളിയിക്കുന്നതാണ് യുകെഒകെ യുടെ വീഡിയോ സോങ് നല്‍കുന്ന സൂചന.

മൈക്ക്, ഖല്‍ബ്, ഗോളം, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രമാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള.

അരുണ്‍ വൈഗയാണ് ചിത്രത്തിന്റെ സംവിധായകൻ. ശബരീഷ് വർമയുടെ വരികള്‍, രാജേഷ് മുരുഗേശൻ കമ്ബോസ് ചെയ്ത്, കപില്‍ കപിലാൻ, ഫാസ്സി, രാജേഷ് മുരുഗേശൻ എന്നിവരാണ് രസമാലെ പാടിയിരിക്കുന്നത്.

ചിത്രത്തില്‍ ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, മനോജ് കെ യു, അല്‍ഫോണ്‍സ് പുത്രൻ, ഡോ. റോണി, സംഗീത, മീര വാസുദേവ്, മഞ്ജുപിള്ള, സാരംഗി ശ്യാം തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ് – പൂയപ്പള്ളി ഫിലിംസ് എന്നിവയുടെ ബാനറില്‍ ആൻ സജീവ് – സജീവ് പി കെ – അലക്സാണ്ടർ മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.

ഛായാഗ്രഹണം-സിനോജ് പി അയ്യപ്പൻ, സംഗീതം-രാജേഷ് മുരുകേശൻ, ഗാനരചന – ശബരീഷ് വർമ്മ, സൗണ്ട് മിക്സിങ്ങ് വിഷ്ണു ഗോവിന്ദ്, കോറിയോഗ്രാഫി സുമേഷ് & ജിഷ്ണു, ആക്ഷൻ-ഫിനിക്സ് പ്രഭു, മേക്കപ്പ്: ഹസൻ വണ്ടൂർ, വസ്ത്രലങ്കാരം : മെല്‍വി ജെ,എഡിറ്റർ- അരുണ്‍ വൈഗ, കലാ സംവിധാനം- സുനില്‍ കുമാരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഹാരിസ് ദേശം, പ്രൊഡക്ഷൻ കണ്‍ട്രോളർ : റിന്നി ദിവാകർ, പി ആർ ഓ : എ എസ് ദിനേശ്, വാഴൂർ ജോസ്, അരുണ്‍ പൂക്കാടൻ.അഡ്വെർടൈസിങ്- ബ്രിങ് ഫോർത്ത്