സോജൻ ജോസഫിന്‍റെ ‘ഏയ്ഞ്ചല്‍ നമ്ബര്‍ 16 ‘; ടൈറ്റില്‍ ലോഞ്ചിങ്ങുമായി ദുല്‍ഖര്‍ സല്‍മാൻ

alternatetext

ബോളിവുഡ് സിനിമകളിലും പരസ്യ ചിത്രങ്ങളിലുമായി കഴിഞ്ഞ പതിനെട്ട് വർഷമായി പ്രവർത്തിച്ച സോജൻ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് എയ്ഞ്ചല്‍ നമ്ബർ 16. പതിനാറാമത്തെ മാലാഖ എന്ന് അർത്ഥം വരുന്ന ഈ ചിത്രത്തിന്‍റെ ടൈറ്റില്‍ ലോഞ്ചിങ് നടൻ ദുല്‍ഖർ സല്‍മാന്‍റെ ഒഫീഷ്യല്‍ പേജിലൂടെ നിർവഹിച്ചു.

alternatetext

ഷൈൻ ടോം ചാക്കോയും, പ്രശസ്ത കന്നഡ താരം ദീക്ഷിത് ഷെട്ടിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം പ്രണയകഥയുടെ ചലച്ചിത്രാവിഷ്ക്കരണമാണ്. ചാക്കോസ് എൻർടൈൻമെന്‍റിന്‍റെ ബാനറില്‍ സി.പി.ചാക്കോ, പ്രദ്യുമന കൊളേഗല്‍ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണിത്. പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകനായ സന്തോഷ് തുണ്ടിയിലാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിങ് ശ്യാം ശശിധരൻ.

എം. ജയചന്ദ്രന്‍റെ മനോഹര ഗാനങ്ങള്‍ ചിത്രത്തിന്‍റെ ഹൈലൈറ്റാണ്. റഫീഖ് അഹമ്മദിന്‍റേതാണ് വരികള്‍. ദർശന നായരാണ് നായിക.ജോയ് മാത്യു, ലെന, ഇന്ദ്രൻസ്, ജോജോണ്‍ ചാക്കോ, ബൈജു എഴുപുന്ന, അനൂപ് ചന്ദ്രൻ, പ്രമോദ് വെളിയനാട്, ജുബി.പി.ദേവ്, മജീഷ് ഏബ്രഹാം, രാജേഷ് കേശവ്, അൻവർ, കോബ്രാ രാജേഷ്, ശ്രയാ രമേഷ്, വിജയൻ നായർ, പ്രകാശ് നാരായണൻ, സജിതാ മഠത്തില്‍, ജീമോൻ ജോർജ്, ജീജാസുരേന്ദ്രൻ എന്നിവരും പ്രധാന താരങ്ങളാണ്.