
ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഡിറ്റക്‌റ്റീവ് ഉജ്ജ്വലന്റെ’ ടീസർ റിലീസ് ചെയ്തു.

കോമഡി പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയിരിക്കും ചിത്രമെന്നാണ് ടീസർ നല്‍കുന്ന സൂചന. ധ്യാൻ ശ്രീനിവാസന്റെ തിരിച്ചുവരവാണ് ഈ ചിത്രമെന്ന് ടീസർ ഉറപ്പ് നല്‍കുന്നു. ഈയടുത്ത കാലത്തിറങ്ങിയ ധ്യാനിന്റെ ഏറ്റവും പ്രതീക്ഷ നല്‍കുന്ന ടീസർ എന്നാണ് ആരാധകരുടെ പ്രതികരണം. മിന്നല്‍ മുരളി എന്ന് ചിത്രത്തിലൂടെ വിക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ആരംഭിച്ച വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണ് ‘ഡിറ്റക്‌റ്റീവ് ഉജ്ജ്വലൻ’. നവാഗതരായ ഇന്ദ്രനീല ഗോപികൃഷ്ണൻ – രാഹുല്‍ ജി എന്നിവരാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്.
ടെെറ്റില്‍ കഥാപാത്രമായി ധ്യാൻ ശ്രീനിവാസൻ വേഷമിടുന്ന ചിത്രത്തില്‍ സിഐ ശംഭു മഹാദേവ് എന്ന കഥാപാത്രമായാണ് സിജു വില്‍സണ്‍ അഭിനയിക്കുന്നത്. കോട്ടയം നസീർ, സീമ ജി നായർ, റോണി ഡേവിഡ്, അമീൻ, നിഹാല്‍ നിസാം, നിബ്രാസ് നൗഷാദ്, ഷാഹുബാസ്, കലാഭവൻ നവാസ്, നിർമല്‍ പാലാഴി, ജോസി സിജോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മെയ് മാസത്തില്‍ ചിത്രം തിയേറ്ററിലെത്തുമെന്നാണ് വിവരം.




