
മഹേഷ് പി. ശ്രീനിവാസൻ സംവിധാനം ചെയ്ത ധ്യാൻ ശ്രീനിവാസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് കുടുംബസ്ത്രീയും കുഞ്ഞാടും.

റിലീസ് ചെയ്ത് ഏകദേശം ഒരു വർഷം ചിത്രം ഒ.ടി.ടിയില്‍ എത്തുകയാണ്. ബോക്സ് ഓഫിസില്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത്.
ഒരു പ്രവാസിയുടെ കുടുംബത്തില്‍ പൂർവ വിദ്യാർഥി സംഗമങ്ങളെ തുടർന്ന് ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രം ഇന്ന് (ഏപ്രില്‍ നാല്) മുതല്‍ സണ്‍ നെക്സ്റ്റില്‍ സ്‌ട്രീം ചെയ്യാൻ തുടങ്ങി. ധ്യാൻ ശ്രീനിവാസനൊപ്പം അന്നാ രേഷ്മ രാജൻ, കലാഭവൻ ഷാജോണ്‍, ബെന്നി പീറ്റേഴ്സ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സംവിധാനം ചെയ്ത മഹേഷ് പി ശ്രീനിവാസൻ തന്നെ ആണ് കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. ഇൻഡി ഫിലിംസിന്‍റെ ബാനറില്‍ ബെന്നി പീറ്റേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. എന്റെ പുണ്യാള മ്യൂസിക് 24×7 ആണ് ഗാനങ്ങള്‍ പുറത്തിറക്കുന്നത്.
തിരക്കഥ,സംഭാഷണം ശ്രീകുമാർ അറക്കല്‍. ഡി.ഒ.പി ലോവല്‍ എസ്. എഡിറ്റർ രാജാ മുഹമ്മദ്. സിജില്‍ കൊടുങ്ങല്ലൂർ, മണികണ്ഠൻ പെരുമ്ബടപ്പ് എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ശ്രീജു ശ്രീധർ, മണികണ്ഠൻ പെരുമ്ബടപ്പ് എന്നിവരാണ്. ഗായകർ എം.ജി. ശ്രീകുമാർ,റിമി ടോമി, മണികണ്ഠൻ പെരുമ്ബടപ്പ്.




