100 കോടി തിയേറ്റര്‍ ഷെയര്‍ ലഭിക്കുന്ന ആദ്യ മലയാള ചിത്രമായി എമ്ബുരാൻ

alternatetext

വിവാദങ്ങള്‍ക്കിടയിലും ബോക്സ് ഓഫീസില്‍ കുതിപ്പ് തുടർന്ന് മോഹൻലാല്‍-പൃഥ്വിരാജ് ചിത്രം എമ്ബുരാൻ.ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി ഷെയർ നേടിയിരിക്കുകയാണ് ചിത്രമിപ്പോള്‍.

alternatetext

ആഗോള തലത്തില്‍ നിന്നുള്ള കണക്കാണ് ഇത്. മോഹൻലാല്‍ തന്നെയാണ് തൻ്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഇക്കാര്യം പുറത്ത് വിട്ടത്.ഇതാദ്യമായാണ് ഒരു മലയാള ചിത്രത്തിന് 100 കോടി തിയറ്റർ ഷെയർ ലഭിക്കുന്നത്. അഞ്ച് ദിവസം കൊണ്ട് 200 കോടി ആഗോള കളക്ഷൻ നേടിയ ചിത്രമാണ് എമ്ബുരാൻ.

മാർച്ച്‌ 27ന് ആയിരുന്നു മലയാളികള്‍ ഒന്നടങ്കം കാത്തിരുന്ന എമ്ബുരാൻ റിലീസ് ചെയ്‌തത്. പൃഥ്വിരാജ്-മോഹൻലാല്‍ കോമ്ബോയിലെത്തിയ ചിത്രം ഏറ്റവും വേഗത്തില്‍ 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള സിനിമ കൂടിയാണ്.

വമ്ബൻ ഹൈപ്പിലെത്തിയ ചിത്രം ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ്. മലയാളത്തിലെ തന്നെ ആദ്യ ഐമാക്സ‌് ചിത്രം കൂടിയാണ് എമ്ബുരാൻ. ആശിർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻ, ശ്രീ ഗോകുലം മൂവീസ് എന്നിവരുടെ ബാനറില്‍ ആൻ്റണി പെരുമ്ബാവൂർ, സുഭാസ്‌ക്‌കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് മലയാളത്തിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രം നിർമിച്ചത്.