alternatetext

പ്രദീപ് രംഗനാഥൻ – മമിത ബൈജു ചിത്രം ആരംഭിച്ചു

alternatetext
alternatetext

ലവ് ടുഡേ , ഡ്രാഗണ്‍ എന്നീ ബ്ളോക് ബസ്റ്റർ ചിത്രങ്ങള്‍ക്കുശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തുന്ന ചിത്രത്തിന് പൂജയോടെ തുടക്കം.

alternatetext

നവാഗതനായ കീർത്തിശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമിത ബൈജു ആണ് നായിക. അനു ഇമ്മാനുവേല്‍, ഐശ്വര്യ ശർമ്മ എന്നിവരാണ് മറ്റു നായികമാർ. മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമ്മാണം. സുരൈപോട്ര്, പാവൈ കഥൈകള്‍ എന്നീ സിനിമകളില്‍ സുധ കൊങ്കരയ്ക്കൊപ്പം കീർത്തിശ്വരൻ പ്രവർത്തിച്ചിട്ടുണ്ട്. സായ് അഭ്യാങ്കർ ആണ് സംഗീത സംവിധാനം. പ്രദീപ് രംഗനാഥൻ നായകനായി ഒടുവില്‍ തിയേറ്ററില്‍ എത്തിയ ഡ്രാഗണ്‍ ഇന്ത്യയില്‍ നിന്ന് 108.54 കോടി നേടി. ഓവർസീസില്‍ നിന്ന് 32 കോടിയും.