alternatetext

ടൊവിനോ തോമസിന്റെ നായകനായി എത്തുന്ന ‘നരിവേട്ട’ റിലീസ് തിയതി പ്രഖ്യാപിച്ചു

alternatetext
alternatetext

ടൊവിനോ തോമസ് നായകനായ ‘നരിവേട്ട’യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഈ ചിത്രം 2025 മെയ് 16ന്ചിത്രംതീയേറ്ററിലെത്തും . ടൊവിനോ തോമസ് പോലീസ് വേഷത്തിലെത്തുന്ന സിനിമയാണിത്.

alternatetext

ഇന്ത്യൻ സിനിമയുടെ ബാനറില്‍ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച്‌ അനുരാജ് മനോഹരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എൻ.എം. ബാദുഷ. വയനാട്ടിലും, കുട്ടനാട്ടിലുമായി 80 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമായിരുന്നു.

ഒരു നാടിൻ്റെ അവകാശ പോരാട്ടത്തിലൂടെയാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി. നിരവധി സാമൂഹിക പ്രശ്നങ്ങള്‍ വിശകലനം ചെയ്യുന്ന ചിത്രം വൻ മുതല്‍മുടക്കില്‍ വലിയ ക്യാൻവാസ്സിലൂടെയാണ് അവതരണം.

ഒദ്യോഗികജീവിതത്തിലും, വ്യക്തി ജീവിതത്തിലും ഏറെ സാമൂഹിക പ്രതിബദ്ധത കാത്തുസൂക്ഷിക്കുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ വർഗീസ് എന്ന കഥാപാത്രത്തിൻ്റെ സംഘർഷമാണ് ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്. ടൊവിനോ തോമസാണ് വർഗീസ് എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

തമിഴ് നടനും, സംവിധായകനുമായ ചേരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരും ചിത്രത്തിലെ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയംവദാ കൃഷ്ണയാണ് നായിക.

ആര്യാ സലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട്, പ്രശാന്ത് മാധവൻ, എൻ.എം. ബാദുഷ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം നിരവധി താരങ്ങളും, പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ അബിൻ ജോസഫിൻ്റേതാണു തിരക്കഥ.

സംഗീതം- ജെയ്ക്സ് ബിജോയ്, ഛായാഗ്രഹണം – വിജയ്, എഡിറ്റിംഗ് – ഷമീർ മുഹമ്മദ്, പ്രൊജക്റ്റ് ഡിസൈൻ- ഷെമി, കലാസംവിധാനം – ബാവ, മേക്കപ്പ് – അമല്‍, കോസ്റ്റ്യും ഡിസൈൻ -അരുണ്‍ മനോഹർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രതീഷ് കുമാർ, നിർമ്മാണ നിർവഹണം – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ; പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റില്‍സ്- ശ്രീരാജ്.