alternatetext

‘916 കുഞ്ഞൂട്ടൻ’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു

alternatetext
alternatetext

മോർസെ ഡ്രാഗണ്‍ എന്റർടൈൻമെന്റ് നിർമ്മിക്കുന്ന “916 കുഞ്ഞൂട്ടൻ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.ഗിന്നസ് പക്രു നായകനാകുന്ന ഈ ചിത്രത്തില്‍ ടിനി ടോം, രാകേഷ് സുബ്രമണ്യം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

alternatetext

ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് “916 കുഞ്ഞൂട്ടൻ “. ക്രിയേറ്റിവ് ഡയറക്ടർ- രാജ് വിമല്‍ രാജൻ.
ഷാജു ശ്രീധർ, നോബി മാർക്കോസ്, കോട്ടയം രമേഷ്, വിജയ് മേനോൻ, ബിനോയ് നമ്ബാല,സുനില്‍ സുഖദ,നിയാ വർഗീസ്, ഡയാന ഹമീദ്, സിനോജ് അങ്കമാലി, ദിനേശ് പണിക്കർ, ടി ജി രവി,സീനു സോഹൻലാല്‍, ഇ ഏ രാജേന്ദ്രൻ, ഇടവേള ബാബു, ശിവജി ഗുരുവായൂർ,ബിനു അടിമാലി,അരിസ്റ്റോ സുരേഷ്,എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.പൂർണ്ണമായും കുടുംബ പശ്ചാത്തലത്തില്‍ നർമ്മത്തിനും ആക്ഷനും തുല്യപ്രാധാന്യം നല്‍കുന്ന ഒരു ഫാമിലി എന്റർടെയ്നർ ചിത്രമാണ് ” 916 കുഞ്ഞൂട്ടൻ”. മില്ലെനിയം ഓഡിയോസാണ് ചിത്രത്തിന്റെ ഓഡിയോ അവകാശം കരസ്ഥമാക്കിയിരിക്കുന്നത്.

ഛായാഗ്രഹണം-ശ്രീനിവാസ റെഡ്ഢി,സംഗീതം- ആനന്ദ് മധുസൂദനൻ, ബാക്ക്ഗ്രൗണ്ട് മ്യൂസിക്-ശക്തി, എക്സികുട്ടിവ് പ്രൊഡ്യൂസർ- പാസ്‌ക്കല്‍ ഏട്ടൻ, കഥ, തിരക്കഥ-രാകേഷ് സുബ്രമണ്യൻ,ആര്യൻ വിജയ്,രാജ് വിമല്‍ രാജൻ,എഡിറ്റർ- സൂരജ് അയ്യപ്പൻ, ക്രിയേറ്റിവ് എഡിറ്റർ ആൻഡ് ട്രെയ്‌ലർ കട്ട്സ്-ഡോണ്‍മാക്സ്, ആർട്ട്-പുത്തൻചിറ രാധാകൃഷ്ണൻ, മേക്കപ്പ്-ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂർ,ഗാന രചന-അജീഷ് ദാസൻ, ആക്ഷൻ-മാഫിയാ ശശി, പ്രൊഡക്ഷൻ കണ്‍ട്രോളർ- സജീവ് ചന്തിരൂർ, ഫിനാൻസ് കണ്‍ട്രോളർ-ഷിന്റോ ഇരിഞ്ഞാലക്കുട, കൊറിയോഗ്രാഫർ- പോപ്പി,സൗണ്ട് ഡിസൈൻ-കരുണ്‍ പ്രസാദ്,കളറിസ്റ്റ്-ലിജു പ്രഭാകർ, വി എഫ് എക്സ്-നോക്റ്റൂർനല്‍ ഒക്റ്റെവ്‌,സ്റ്റില്‍സ്- വിഗ്‌നേഷ്, ഗിരി ശങ്കർ, ഡിസൈൻസ്- കോളിൻസ്.പി ആർ ഒ- എ എസ് ദിനേശ്.