
റിയാസ് പത്താനെ കേന്ദ്ര കഥാപാത്രമാക്കി കെ .എസ് കാർത്തിക് രചനയും സംവിധാനവും നിർവഹിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം സാത്താൻ ഏപ്രില്‍ ആദ്യം തിയേറ്രറില്‍.

കേരളത്തില്‍ സമീപകാലത്തായി സാത്താൻ സേവയുടെ പേരില്‍ അരങ്ങേറുന്ന ആത്മഹത്യകളെയും കൊലപാതകങ്ങളെയും ദാരുണ സംഭവങ്ങളെയും ആസ്പമാക്കിയാണ് ചിത്രം. ഹാരിസ് മണ്ണഞ്ചേരില്‍, സുജേഷ് കുമാർ, ജെസിൻ ഷാ, സനത് കെ. എസ്, സുമേഷ്, രാജഗോപാല്‍, മില്‍ടണ്‍ മൈക്കിള്‍, നന്ദകുമാർ, റോഷൻ, വിനോദ് പുളിക്കല്‍, വിനോദ് പ്രഭാകർ, ജിൻസി ചിന്നപ്പൻ, ഫെലിഷ്യ, ഹീരാ ശ്രീനിവാസൻ, ആകാൻഷ ദാമോദർ, അമൃത അനൂപ്, കൃഷ്ണ പ്രിയ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
മൂവിയോള എന്റർടെയ്ൻമെന്റ് ബാനറില്‍ ആണ് നിർമ്മാണം. പി .ആർ .ഒ: പി. ശിവ പ്രസാദ് .




