alternatetext

ഈ പെരുന്നാള്‍ മലയാളത്തിന് തന്നെ, ബോക്സ് ഓഫീസില്‍ വിളയാടി ഖുറേഷി അബ്രാം

alternatetext
alternatetext

ഖുറേഷി അബ്രാമായി മോഹൻലാല്‍ തിരിച്ചെത്താൻ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ആവേശത്തിന്റെ കൊടുമുടിയിലാണ് ആരാധകർ.

alternatetext

സോഷ്യല്‍ മീഡിയയിലടക്കം എമ്ബുരാനെ കുറിച്ചുള്ള ചർച്ചകളാണ് നിറയുന്നത്. എമ്ബുരാനൊപ്പം വിക്രമിന്റെ ‘വീര ധീര സൂരൻ,’ സല്‍മാൻ ഖാന്റെ ‘സിക്കന്ദർ’ എന്നീ ചിത്രങ്ങളും വാരാന്ത്യം തിയേറ്ററുകളിലെത്തും.

തമിഴിലും ഹിന്ദിയില്‍ നിന്നും കടുത്ത മത്സരം നേരിടുമ്ബോഴും എമ്ബുരാൻ അഡ്വാൻസ് ബുക്കിങ് റെക്കോർഡുകള്‍ തകർത്തെറിയുകയാണ്. ലോകമെമ്ബാടുമായി 50 കോടി രൂപയാണ് റിലീസിനു മുൻപ് തന്നെ ചിത്രം കളക്ഷനായി നേടിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രവും എമ്ബുരാൻ തന്നെയാണ്.

നേരത്തെ ബുക്ക് മൈഷോയില്‍ 1 മില്യണിലധികം ടിക്കറ്റുകള്‍ അഡ്വാൻസായി വിറ്റഴിച്ച മലയാളം ചിത്രമെന്ന റെക്കോർഡും എമ്ബുരാൻ നേടിയിരുന്നു. വിദേശ വിപണികളിലും, പ്രത്യേകിച്ച്‌ ഗള്‍ഫ് രാജ്യങ്ങളിലും യുഎസിലും വലിയ രീതിയിലുള്ള ടിക്കറ്റ് വില്പനയാണ് നടക്കുന്നത്. അതേസമയം, ഓപ്പണിംഗ് ഡേ കളക്ഷനില്‍ വിജയ് നായകനായ ലിയോയെ മറികടക്കാൻ എമ്ബുരാന് സാധിക്കുമോ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്. 2023ല്‍ പുറത്തിറങ്ങിയ ലിയോ 12 കോടി രൂപയുടെ ഓപ്പണിങ് കളക്ഷൻ നേടിയിരുന്നു.

നാളെ രാവിലെ ആറു മണിക്കാണ് എമ്ബുരാന്റെ ആദ്യ ഷോ. കേരളത്തിലെ പ്രമുഖ തിയേറ്ററുളിലെല്ലാം ആദ്യ ഷോകളുടെ ടിക്കറ്റുകള്‍ വിറ്റുതീർന്നതായാണ് റിപ്പോർട്ട്. ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്ബാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് എമ്ബുരാൻ നിര്‍മിച്ചിരിക്കുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്ബുരാനില്‍ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍ ഉള്‍പ്പെടെ വൻ താരനിര അഭിനയിച്ചിട്ടുണ്ട്.