alternatetext

ബസൂക്ക ട്രെയിലര്‍ ഇന്ന് എമ്ബുരാന് മുൻപേ

alternatetext
alternatetext

മമ്മൂട്ടി നായകനായി നവാഗതനായ ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിർമ്മിക്കുന്ന ബസൂക്ക ട്രെയിലർ ഇന്ന് രാത്രി 8 ന് തൃശൂർ രാഗം തിയേറ്ററില്‍ പ്രദർശിപ്പിക്കും.

alternatetext

ഇതിനുശേഷം 8.10ന് ഡിജിറ്റലായി ട്രെയിലർ പുറത്തിറങ്ങും. മോഹൻലാല്‍ നായകനായ എമ്ബുരാന്റെ റിലീസിന് ഒരു ദിവസം മുൻപേയാണ് ബസൂക്കയുടെ ട്രെയിലർ എത്തുന്നത്. അതിനാല്‍ കേരളത്തിലെ തിയേറ്ററുകളില്‍ എമ്ബുരാൻ റിലീസിന് മുന്നോടിയായി ബസൂക്കയുടെ ട്രെയിലറും പ്രദർശിപ്പിക്കും. മമ്മൂട്ടിയോടൊപ്പം തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ ചിത്രത്തില്‍ നിർണായക വേഷത്തില്‍ എത്തുന്നു. സിദ്ധാർത്ഥ് ഭരതൻ, ബാബു ആന്റണി, ഹക്കിം ഷാജഹാൻ, ഭാമ അരുണ്‍, ഡീൻ ഡെന്നീസ്, സുമിത് നേവല്‍, ദിവ്യപിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റു താരങ്ങള്‍. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നീ ചിത്രങ്ങള്‍ക്കുശേഷം സരിഗമയും തിയേറ്റർ ഒഫ് ഡ്രീംസും ചേർന്നാണ് നിർമ്മാണം. ഏപ്രില്‍ 10 ന് റിലീസ് ചെയ്യും.