
കുഞ്ചാക്കോ ബോബൻ നായകനായ ജിത്തു അഷ്റഫ് ചിത്രം ‘ഓഫീസർ ഓണ്‍ ഡ്യൂട്ടി’ ഒടിടിയിലേക്ക്. മാർച്ച് 20-ന് നെറ്റ്ഫ്ളിക്സില്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യും.
നായാട്ട്, ഇരട്ട എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് ജിത്തു അഷ്റഫ്. ‘ഇരട്ട’ എന്ന ചിത്രത്തിന്റെ കോ-ഡയറക്ടർ കൂടിയായ ജിത്തു അഷ്റഫ് ഒരുക്കിയ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കുഞ്ചാക്കോ ബോബനും പ്രിയാമണിയുമാണ്. സൂപ്പർഹിറ്റ് ചിത്രം പ്രണയവിലാസത്തിനു ശേഷം മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്ബനികളുടെ ബാനറില്‍ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് ഓഫീസർ ഓണ്‍ ഡ്യൂട്ടിയുടെ നിർമ്മാണം നിർവഹിക്കുന്നത്.
‘ജോസഫ്’, ‘നായാട്ട്’ എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് ഷാഹി കബീറാണ് സിനിമയുടെ രചന. ചാക്കോച്ചൻ പോലീസ് വേഷത്തിലെത്തുന്ന ചിത്രത്തില്‍ ജഗദീഷും വിശാഖ് നായരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനോജ് കെ.യു, റംസാൻ മുഹമ്മദ്, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്ണു ജി. വാരിയർ, ലേയ മാമ്മൻ, ഐശ്വര്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കണ്ണൂർ സ്ക്വാഡിന്റെ സംവിധായകൻ റോബി വർഗീസ് രാജാണ് ക്യാമറ. ജേക്ക്സ് ബിജോയ് സംഗീത സംവിധാനം. പ്രൊഡക്ഷൻ കണ്ട്രോളർ ഷബീർ മലവട്ടത്ത്, ഫിനാൻസ് കണ്ട്രോളർ: രാഹുല്‍ സി പിള്ള. ചീഫ് അസോ. ഡയറക്ടർ ജിനീഷ് ചന്ദ്രൻ, സക്കീർ ഹുസൈൻ, അസോസിയേറ്റ് ഡയറക്ടർ: റെനിറ്റ് രാജ്, അസിസ്റ്റന്റ് ഡയറക്ടർ ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, റിയ ജോഗി, സെക്കൻഡ് യൂണിറ്റ് ഡിഒപി അൻസാരി നാസർ, സ്പോട്ട് എഡിറ്റർ: ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: അനില്‍ ജി. നമ്ബ്യാർ, സുഹൈല്‍, ആർട്ട് ഡയറക്ടർ: രാജേഷ് മേനോൻ, മേക്കപ്പ്: റോണെക്സ് സേവ്യർ.




