alternatetext

പുഷ്പ 3 2028 ല്‍, മൂന്ന് 3 അല്ലു അര്‍ജുൻ ചിത്രങ്ങളുമായി മൈത്രി മൂവി മേക്കേഴ്സ്

alternatetext
alternatetext

ആഗോള ബോക്സ് ഒാഫീസില്‍ കുതിപ്പ് നടത്തിയ അല്ലു അർജുൻ ചിത്രം പുഷ്പയുടെ മൂന്നാംഭാഗമായ പുഷ്പ 3: ദ റാംപേജ് 2028 ല്‍ റിലീസ് ചെയ്യും.

alternatetext

2027ല്‍ ചിത്രീകരണം ആരംഭിക്കുമെന്ന് നി‌ർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് അറിയിച്ചു.

അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അല്ലു അർജുൻ ഇനി അഭിനയിക്കുക. അറ്റ്‌ലിയുടെ തെലുങ്ക് അരങ്ങേറ്റമാണ്. ഇതിനുശേഷം ത്രിവിക്രം ശ്രീനിവാസിനൊപ്പമുള്ള ചിത്രത്തിലാണ് അല്ലു അർജുൻ അഭിനയിക്കുക. തുടർന്ന് പുഷ്പ 3 യില്‍ അഭിനയിക്കും. മൈത്രി മൂവി മേക്കേഴ്സ് ആണ് അല്ലു അർജുൻ ചിത്രങ്ങള്‍ നിർമ്മിക്കുന്നത്.ത്രിവിക്രം ശ്രീനിവാസുമായി ഇത് നാലാം തവണയാണ് അല്ലു അർജുൻ കൈകോർക്കുന്നത്. ജൂലായ് ,സണ്‍ ഒഫ് സത്യമൂർത്തി, അല വൈകുണ്ഠപുരമുലൂ എന്നിവയാണ് ചിത്രങ്ങള്‍.

അല്ലു അർജുന്റെ കരിയറില്‍ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമാണ് പുഷ്പ 2. ലോകമെമ്ബാടും 12,500 ല്‍ അധികം സ്ക്രീനുകളില്‍ ഡിസംബർ 5 നാണ് പുഷ്പ 2 റിലീസ് ചെയ്തത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നട, ബംഗാളി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ജനുവരി 30 നാണ് പുഷ്പ 2 നെറ്റ് ഫ്ളിക്സിലൂടെ സ്ട്രീമിംഗ് ആരംഭിച്ചത്. അല്ലു അർജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സുകുമാർ സംവിധാനം ചെയ്യുന്നു. ഫഹദ് ഫാസില്‍, സുനില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

അതേസമയം സുകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ രാംചരണ്‍ ആണ് നായകൻ.