alternatetext

ചിരിപ്പിക്കാൻ ‘കോലാഹലം’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

alternatetext
alternatetext

സംവിധായകൻ ലാല്‍ജോസ് ആദ്യമായി അവതരിപ്പിക്കുന്ന ചിത്രം ‘കോലാഹല’ത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഫൈൻ ഫിലിംസ്, പുത്തൻ ഫിലിംസ് എന്നീ ബാനറുകളില്‍ സന്തോഷ് പുത്തൻ, രാജേഷ് നായർ, സുധി പയ്യപ്പാട്ട്, ജാക് ചെമ്ബിരിക്ക എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

alternatetext

ഭഗവാൻ ദാസന്‍റെ രാമരാജ്യം എന്ന ചിത്രത്തിന് ശേഷം റഷീദ് പറമ്ബില്‍ സംവിധാനം ചെയ്യുന്ന ചിത്രം തീർത്തും കോമഡി ഫാമിലി ഡ്രാമ വിഭാഗത്തിലുള്ളതാണ്. സംവിധായകരായ ലാല്‍ജോസ്, ലിജോ ജോസ് പെല്ലിശ്ശേരി, പ്രിയ താരങ്ങളായ ആസിഫ് അലി, ടോവിനോ തോമസ്, മഞ്ജു വാര്യർ, നിഖില വിമല്‍ എന്നിവർ ചേർന്നാണ് പോസ്റ്റർ പുറത്തിറക്കിയത്. നവാഗതനായ വിശാല്‍ വിശ്വനാഥൻ ആണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ഷിഹാബ് ഓങ്ങല്ലൂർ ആണ് ഛായാഗ്രാഹകൻ.

കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സന്തോഷ് പുത്തൻ, കുമാർ സുനില്‍, അച്യുതാനന്ദൻ, സ്വാതി മോഹൻ, ചിത്ര പ്രസാദ്, പ്രിയ ശ്രീജിത്ത്, അനുഷ അരവിന്ദാക്ഷൻ, രാജേഷ് നായർ, സത്യൻ ചവറ, വിഷ്ണു ബാലകൃഷ്ണൻ, വിശാല്‍ വിശ്വനാഥൻ, ശരണ്‍ പണിക്കർ, സത്യൻ പ്രഭാപുരം, അഫ്സല്‍ അസീസ്, ദില്‍ഷ, ആരതി മുരളീധരൻ, ദേവി കൃഷ്ണ, ജയറാം രാമു, ശ്രീലക്ഷ്മി എസ്, അലി മർവെല്‍, ഗിരീഷ് ഓങ്ങല്ലുർ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രം ഏപ്രില്‍ മാസത്തില്‍ തീയേറ്റർ റിലീസ് ആയി എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

മ്യൂസിക്: വിഷ്ണു ശിവശങ്കർ, എഡിറ്റർ: ഷബീർ പി, പ്രൊഡക്ഷൻ കണ്‍ട്രോളർ: ലിജു നടേരി, ആർട്ട്: സുജിത് വയനാട്, സൗണ്ട് ഡിസൈൻ: ഹരിരാഗ് എം. വാരിയർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിശാല്‍ വിശ്വനാഥൻ, മ്യൂസിക് മിക്സ്: കിഷൻ ശീബല്‍, കളറിസ്റ്റ്: ടിറ്റോ ഫ്രാൻസിസ്, മേക്കപ്പ്: ശ്രീജിത്ത് എൻ. സുനില്‍, ലിറിക്സ്: ഗണേഷ് മലയത്ത്, ഫത്താഹ് റഹ്മാൻ, വി.എഫ്.എക്സ്: ഫ്രെയിം ഫാക്ടറി, ഡിസൈൻസ്: കഥ, പി.ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ