alternatetext

സൂര്യ ആരാധകരെ ആവേശം കൊള്ളിക്കാൻ ‘വടിവാസല്‍’

alternatetext
alternatetext

സൂര്യ നായകനാകുന്ന വടിവാസല്‍ ചിത്രത്തിന് തുടക്കം. ജി വി പ്രകാശാണ് ചിത്രത്തിന്റെ സംഗീതങ്ങള്‍ സംവിധാനം ചെയ്യുന്നത്. തന്റെ ജോലികള്‍ ആരംഭിച്ചുവെന്നാണ് സ്റ്റുഡിയോയില്‍ നിന്നുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ജി വി പ്രകാശ് കുറിച്ചത്. സൂര്യ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വടിവാസല്‍.

alternatetext

വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രം ബിഗ് ബജറ്റിലാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നാണ് വിവരം. സൂര്യയുടെ 45-ാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞതിന് ശേഷമായിരിക്കും താരം വടിവാസലിലേക്ക് ജോയിൻ ചെയ്യുക.

വി ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ജല്ലിക്കട്ടിന്റെ പശ്ചാത്തലത്തില്‍ ഒരു നോവലിനെ ആസ്പദമാക്കിയാണ് വടിവാസല്‍ നിർമിക്കുന്നത്. കാരി എന്ന കാളയെ പിടിച്ചുകെട്ടാൻ ശ്രമിക്കുന്നതാണ് കഥയുടെ പ്രമേയം. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മൂന്ന് വർഷം മുമ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ച ചിത്രമാണ് വാടിവാസല്‍. എന്നാല്‍ പിന്നീട് പല കാരണങ്ങളാല്‍ ഷൂട്ടിംഗ് മാറ്റിവയ്‌ക്കുകയായിരുന്നു