
ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറില്‍ റിനീഷ് കെ എൻ നിർമ്മിക്കുന്ന ഹ്യൂമർ, ആക്ഷൻ അഡ്വഞ്ചർ മൂവിയായ സാഹസം എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. ഐ ടി പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ നരേൻ, വർഷ രമേഷ്, അജു വർഗീസ്, സണ്ണി വെയ്ൻ, ബാബു ആൻ്റണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബിബിൻ കൃഷ്ണയാണ് ചിത്രത്തിന്റ്രെ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. പുതിയ തലമുറയുടെ കാഴ്ച്ചപ്പാടുകള്‍ക്കൊപ്പം നൂതനമായ ഒരു പ്രമേയത്തിനാണ് ബിബിൻ കൃഷ്ണ ചലച്ചിത്രാവിഷ്കരണം നടത്തുന്നതെന്നാണ് റിപ്പോർട്ട്. ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ കഴിഞ്ഞ രണ്ടു ചിത്രങ്ങളും പ്രേക്ഷകർക്ക് പുതിയ ദൃശ്യാനുഭവം നല്‍കിയതാണ് എന്നതും ശ്രദ്ധേയമാണ്.
പുതിയ ചിത്രത്തിലും അത് നിലനിർത്തുവാനുള്ള ശ്രമത്തിലാണെന്ന് നിർമ്മാതാവ് റിനീഷ് വ്യക്തമാക്കി. ബൈജു സന്തോഷ്, ഭഗത് മാനുവല്‍, ശബരീഷ് വർമ്മ, യോഗ് ജാപി, സജിൻ ചെറുകയില്‍, ടെസ്സ ജോസഫ്, ജീവ ജോസഫ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാരയം ചെയ്യുന്നു. തിരക്കഥ, സംഭാഷണം ബിബിൻ കൃഷ്ണ, യദു കൃഷ്ണ, ദയ കുമാർ, ഗാനങ്ങള്‍ വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ, സംഗീതം ബിബിൻ അശോക്, ഛായാഗ്രഹണം ആല്‍ബി, എഡിറ്റിംഗ് കിരണ്‍ ദാസ്, കലാസംവിധാനം സുനില്‍ കുമാരൻ, മേക്കപ്പ് സുധി കട്ടപ്പന, കോസ്സ്റ്റ്യൂം ഡിസൈൻ അരുണ്‍ മനോഹർ, നിശ്ചല ഛായാഗ്രഹണം ഷൈൻ ചെട്ടികുളങ്ങര, ഡിസൈൻ യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ പാർത്ഥൻ, അസോസിയേറ്റ് ഡയറക്ടർ നിധീഷ് നമ്ബ്യാർ, ഫൈനല്‍ മിക്സ് വിഷ്ണു പി സി, ആക്ഷൻ ഫീനിക്സ് പ്രഭു, ഡിസ്ട്രിബ്യൂഷൻ ഹെഡ് പ്രദീപ് മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ഷിനോജ് ഒണ്ടയില്‍, രഞ്ജിത് ഭാസ്ക്കരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് ജിതേഷ് അഞ്ചുമന, ആൻ്റണി കുട്ടമ്ബുഴ, പ്രൊഡക്ഷൻ കണ്‍ട്രോളർ ഷിഹാബ് വെണ്ണല. കൊച്ചിയിലും തൊടുപുഴയിലുമായാണ് സിനിമയുടെ ചിത്രീകരണം. സ്പൈർ പ്രൊഡക്ഷൻസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പിആര്‍ഒ വാഴൂർ ജോസ്.




