
ഓസ്‌കാറില്‍ ഇന്ത്യയ്ക്ക് നിരാശ. ഡല്‍ഹിയില്‍ ഒരുക്കിയ അനൂജയിലായിരുന്നു ഇത്തവണത്തെ ഇന്ത്യയുടെ ഓസ്‌കാര്‍ പ്രതീക്ഷകള്‍.

പ്രിയങ്ക ചോപ്രയും ഗൂനീത് മോംഗയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തിലായിരുന്നു അനൂജ മത്സരിച്ചത്. എന്നാല്‍ ഡച്ച് ചിത്രമായ അയാം നോട്ട് എ റോബോട്ട് ആണ് ഓസ്‌കാര്‍ നേടിയത്.
ആഡം ജെ ഗ്രേവ്‌സും സുചിത്ര മട്ടായിയും ചേര്‍ന്നാണ് അനൂജ ഒരുക്കിയത്. ഒമ്ബത് വയസുകാരിയായ അനൂജയുടെ കഥയാണ് ചിത്രം പറഞ്ഞത്. കുട്ടികള്‍ പഠിക്കാതെ ജോലിയ്ക്ക് പോകേണ്ടി വരുന്ന അവസ്ഥയാണ് സിനിമയില്‍ സംസാരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സില്‍ അനൂജ സ്ട്രീം ചെയ്യുന്നുണ്ട്. ഗൂനിത് മോംഗയ്ക്ക് രണ്ടാം ഓസ്‌കാര്‍ നേടിക്കൊടുക്കാന്‍ ചിത്രത്തിന് സാധിക്കുമോ എന്നായിരുന്നു എല്ലാവരും ഉറ്റു നോക്കിയിരുന്നത്.
നേരത്തെ എലിഫന്റ് വിസ്‌പേഴ്‌സിലൂടെ ഗുനീത് മോംഗ ഓസ്‌കാര്‍ നേടിയിരുന്നു. ഇത്തവണയും നേടാന്‍ സാധിച്ചാല്‍ എആര്‍ റഹ്‌മാന് ശേഷം രണ്ട് തവണ ഓസ്‌കാര്‍ നേടുന്ന ഇന്ത്യന്‍ ആയിരുന്നേനെ ഗൂനീത് മോംഗ. പ്രിയങ്ക ചോപ്ര ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്.ഇത്തവണത്തെ ഇന്ത്യയുടെ ഏക ഓസ്‌കാര്‍ പ്രതീക്ഷയായിരുന്നു അനൂജ.
അതേസമയം മികച്ച സഹനടനുള്ള ഓസ്‌കാര്‍ നേടിയത് കീറന്‍ കല്‍ക്കിന്‍ ആണ്. എ റിയല്‍ പെയിന്‍ ആണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയ സിനിമ. മികച്ച സഹനടിക്കുള്ള ഓസ്‌കാര്‍ സോയി സോള്‍ഡാനിയയ്ക്ക്. ചിത്രം എമിലീയ പെരസ്. സോയിയുടെ ആദ്യ ഓസ്‌കാര്‍ ആണിത്. പുരസ്‌കാര നേട്ടത്തില്‍ പൊട്ടിക്കരയുകയായിരുന്നു സോയി.മികച്ച ഒറിജിനല്‍ തിരക്കഥയ്ക്കുള്ള ഓസ്‌കാര്‍ അനോറയിലൂടെ ഷോണ്‍ ബേക്കര്‍ സ്വന്തമാക്കി. നാല് നോമിനേഷനുകളാണ് അനോറ നേടിയിരിക്കുന്നത്. പിന്നാലെ എഡിറ്റിംഗിനുള്ള പുരസ്‌കാരവും ഷോണിനെ തേടിയെത്തി. അനോറ, ദ ബ്രൂട്ടലിസ്റ്റ്, ഡ്യൂണ്‍ പാര്‍ട്ട് 2 എന്നീ ചിത്രങ്ങള്‍ രണ്ട് പുരസ്‌കാരങ്ങള്‍ വീതം നേടിയിട്ടുണ്ട്.




