alternatetext

‘കണ്ണപ്പ’ തിയേറ്ററുകളിലേക്ക്, ടീസര്‍ റിലീസായി

alternatetext
alternatetext

എവിഎ എന്റർടൈന്മെന്റ്സിന്റെയും 24 ഫ്രെയിംസ് ഫാക്ടറിയുടെ ബാനറിലും ഡോ. മോഹൻ ബാബു നിർമിച്ച്‌ മുകേഷ് കുമാർ സിങ്ങ് സംവിധാനം നിർവഹിക്കുന്ന വിഷ്ണു മഞ്ചുവിന്റെ പാൻ ഇന്ത്യൻ ചിത്രം ‘കണ്ണപ്പ’യുടെ രണ്ടാമത്തെ ടീസർ റിലീസായി.

alternatetext

മോഹൻലാല്‍, പ്രഭാസ്, അക്ഷയ് കുമാർ, ശരത് കുമാർ, മോഹൻ ബാബു തുടങ്ങിയ വമ്ബൻ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രം ഏപ്രില്‍ 25ന് തിയേറ്ററുകളിലെത്തും.

“എല്ലാ തലമുറയ്ക്കും കണ്ണപ്പ പുതിയ ഒരാനുഭവമാകും. ഇതൊരു ഭക്തി ചിത്രം മാത്രമല്ല. ചിത്രത്തില്‍ ഒരുപാട് ഘടകങ്ങള്‍ ഉണ്ട്. ഇന്ത്യയില്‍ തന്നെ പ്രഗത്ഭരായ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും കൂടെയുണ്ടാവണം” എന്നാണ് നിർമാതാവ് മോഹൻ ബാബു ചിത്രത്തെ കുറിച്ച്‌ പറഞ്ഞത്.

നാള്‍ മുതല്‍ ഇന്ന് വരെ കണ്ണപ്പ ഓരോ പ്രേക്ഷകരും ഏറ്റെടുത്തിരിക്കുകയാണ്. 2014 മുതല്‍ കണ്ണപ്പ എന്ന സിനിമയുടെ യാത്ര ഞങ്ങള്‍ തുടങ്ങി. കഴിഞ്ഞ വർഷമാണ് ഷൂട്ടിങ്ങ് തുടങ്ങിയത്. കണ്ണപ്പ എന്റെ കുട്ടിയെ പോലെയാണ്.

ജൂലൈ മുതല്‍ എല്ലാ തിങ്കളാഴ്ചയും കണപ്പയുടെ അപ്‌ഡേറ്റുകള്‍ ഞങ്ങള്‍ പുറത്തുവിടും. എല്ലാവർക്കും ചിത്രം ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു”.സംവിധായകൻ മുകേഷ് കുമാർ സിങ്ങിന്റെ വാക്കുകള്‍ ഇങ്ങനെ “എന്റെ ശക്തി എന്റെ അഭിനേതാക്കളാണ്.

വിഷ്ണു സർ, ശരത് കുമാർ സർ, മോഹൻ ബാബു സർ തുടങ്ങിയവർ അത്രയും ആത്മാർത്ഥതയോടെ ചിത്രത്തില്‍ ജോലി ചെയ്തു. എന്റെ പ്രതീക്ഷകള്‍ക്കപ്പുറം താരങ്ങള്‍ അഭിനയിച്ചു. ചിത്രം എല്ലാവർക്കും ഇഷ്ടപ്പെടുമെന്നാണ് വിശ്വാസം.” പി ആർ ഒ – ശബരി.