alternatetext

സംഗീത് പ്രതാപ് നായകനാവുന്ന ചിത്രം; ‘മെഡിക്കല്‍ മിറക്കിള്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

alternatetext
alternatetext

സംഗീത് പ്രതാപ് നായകനാവുന്ന ചിത്രം; ‘മെഡിക്കല്‍ മിറക്കിള്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

alternatetext

പോസ്റ്ററില്‍ ഒരു ആശുപത്രിയുടെ ചുറ്റുപാട് സൂചിപ്പിക്കുന്ന തരത്തില്‍ ഒരു ഗ്ലാസ്സ് ഡോറിലൂടെ നേരെ നോക്കുന്ന തരത്തിലെ സംഗീതിന്റെ ഫോട്ടോയാണ് ഉള്ളത്. ഒരു മനുഷ്യനും കുരങ്ങും ചേർന്ന പോലെയുള്ള വ്യത്യസ്തമായ പോസ്റ്റർ നിലവില്‍ സോഷ്യല്‍ മീഡിയയില്‍ എത്തിക്കഴിഞ്ഞു.

മിഡില്‍ ക്ലാസ് മെമ്ബേഴ്സ് എന്ന ബാനറില്‍ അനിരുദ്ധ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം ശ്യാമിൻ ഗിരീഷും, കഥയും തിരക്കഥയും നിർവ്വഹിക്കുന്നത് നിലീൻ സാന്ദ്രയുമാണ്. മലയാളികള്‍ അടുത്തിടെ ഏറെ നെഞ്ചിലേറ്റിയ സാമർത്ഥ്യ ശാസ്ത്രമെന്ന ഹിറ്റ് വെബ്സീരിൻസിന്റെ സംവിധാനവും തിരക്കഥയും നിർവ്വഹിച്ചതും ഇവർ തന്നെയാണ്.

കിഷ്ക്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ സൂപ്പർ സിനിമകള്‍ക്ക് സംഗീത സംവിധാനം നിർവ്വഹിച്ച മുജീബ് മജീദാണ് ഈ ചിത്രത്തിന് വേണ്ടിയും സംഗീത സംവിധാനം കൈകാര്യം ചെയ്യുന്നത്. രോമാഞ്ചം എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റ് സിനിമയുടെ ഛായാഗ്രാഹകനായ സിനു താഹിറിന്റെയാണ് സിനിമാറ്റോഗ്രാഫി.

ചമ്മൻ ചാക്കോയുടേതാണ് എഡിറ്റിംഗ്. നിലവില്‍ മുഖ്യധാരയിലെ ശ്രദ്ധേയമായ ടെക്നിക്കല്‍ ടീമാണ് ഈ ചിത്രത്തിന്റെ അണിയറയിലുള്ളത്. മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ എന്റർടൈന്മെന്റ്സ്.