alternatetext

‘തുടരും’ എന്ന ചിത്രത്തില്‍ ആദ്യ ഗാനം പുറത്ത് വിട്ടു

alternatetext
alternatetext

മലയാള സിനിമ ഏറെ ആസ്വദിച്ചിട്ടുള്ള കോംപിനേഷനാണ് മോഹന്‍ലാല്‍ ശോഭന കോംപിനേഷന്‍. അത് വീണ്ടും സ്‌ക്രീന്‍ കാണാന്‍ പോകുന്ന ത്രില്ലിലാണ് മലയാളികള്‍.

alternatetext

തരുണ്‍ മൂര്‍ത്തി ചിത്രമായ ‘തുടരും’ എന്നത്രത്തില്‍ ഈ കോംപിനേഷന്‍ വീണ്ടും ഒന്നിക്കുകയാണ്.മോഹന്‍ലാലിന്റെ കരിയറിലെ 360-മത്തെ സിനമയാണ് ‘തുടരും’. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന വീണ്ടും ഒന്നിക്കുന്ന എന്ന പ്രത്യേകത കൂടി ഉണ്ട്. അതിനാല്‍ തന്നെ സിനിമയെക്കുറിച്ച്‌ വരുന്ന അപ്‌ഡേറ്റുകളെല്ലാം ചര്‍ച്ചയാകാറുമുണ്ട്.

ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. ജേക്ക്സ് ബിജോയ് സംഗീതം ചെയ്തിരിക്കുന്ന ‘കണ്മണി പൂവേ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് എം.ജി ശ്രീകുമാര്‍ ആണ്.ഇതിനകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ കണ്മണി പൂവേ എന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ബി.കെ ഹരിനാരായണന്‍ ആണ്.

ചിത്രത്തില്‍ മോഹന്‍ലാലിന്റേയും ശോഭനയുടെയും മക്കളായി അഭിനയിക്കുന്നത് തോമസ് മാത്യു, അമൃത വര്‍ഷിണി എന്നിവരാണ്. ഇരുവരെയും ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോയില്‍ കാണിച്ചിട്ടുണ്ട്. സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറുടെ വേഷമാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ കൈകാര്യം ചെയ്യുന്നത്.

തരുണ്‍ മൂര്‍ത്തിയും കെ.ആര്‍ സുനിലും ചേര്‍ന്ന് തിരക്കഥയൊരുക്കിയിരിക്കുന്ന തുടരും മെയ് 15 ന് തിയറ്ററുകളിലെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ബിനു പപ്പു, മണിയന്‍പിള്ള രാജു, ഇര്‍ഷാദ് അലി, കൃഷ്ണ പ്രഭ തുടങ്ങിയവരും മറ്റ് സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രജിത്ത് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജികുമാര്‍ ആണ്.സിനിമകളും വിനോദവും വരുമാനവും