alternatetext

വിജയരാഘവൻറെ ‘ഔസേപ്പിൻറെ ഒസ്യത്ത്’ മാര്‍ച്ച്‌ 7 ന് തിയറ്ററുകളിലേക്ക്

alternatetext
alternatetext

വിജയരാഘവനെ ടൈറ്റില്‍ കഥാപാത്രമാക്കി ശരത്ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഔസേപ്പിന്‍റെ ഒസ്യത്ത്. എണ്‍പതുകാരനായ ഔസേപ്പ് എന്ന കഥാപാത്രത്തെയാണ് വിജയരാഘവന്‍ അവതരിപ്പിക്കുന്നത്.

alternatetext

ചിത്രം മാര്‍ച്ച്‌ 7 ന് തിയറ്ററുകളില്‍ റിലീസ് ചെയും. മെഗൂർ ഫിലിംസിൻ്റെ ബാനറില്‍ എഡ്വേർഡ് ആൻ്റണിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം നിർവഹിക്കുന്നത്. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ശരത്ചന്ദ്രന്‍.

മലമുകളില്‍ കാടിനോടും മൃഗങ്ങളോടും മല്ലടിച്ച്‌ മണ്ണില്‍ പൊന്ന് വിളയിച്ചും പണം പലിശയ്ക്ക് കൊടുത്തും സമ്ബന്നനായി മാറിയ ഔസേപ്പിനെയാണ് ചിത്രത്തില്‍ കാണുന്നത്. ഔസേപ്പിന് മൂന്ന് ആണ്‍മക്കളാണ്. മൂത്ത രണ്ടു പേരും ഉന്നത പദവികളില്‍. മക്കള്‍ക്കൊക്കെ സമ്ബാദ്യം നല്‍കിയിട്ടുണ്ടങ്കിലും എല്ലാത്തിന്‍റെയും നിയന്ത്രണം ഔസേപ്പിന്‍റെ കൈകളിലാണ്.

മനസ്സില്‍ നൊമ്ബരത്തിൻ്റെ മുറിപ്പാടുമായി ഒരു കുടുംബത്തിൻ്റെ കഥ പറയുകയാണ് ഔസേപ്പിൻ്റ ഒസ്യത്ത് എന്ന ചിത്രം. കലാഭവൻ ഷാജോണ്‍, ദിലീഷ് പോത്തൻ, ഹേമന്ത് മേനോൻ, ജോജി കെ ജോണ്‍, ലെന, അപ്പുണ്ണി ശശി, ജയിംസ് എല്യാ, കനി കുസൃതി, സെറിൻ ഷിഹാബ്, അഞ്ജലി കൃഷ്ണ, സജാദ് ബ്രൈറ്റ്, ശ്രീരാഗ്, ചാരു ചന്ദന, ജോർഡി പൂഞ്ഞാർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.